Trending Now

എസ്ബിഐ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സംഭാവന നൽകി

 

konnivartha.com: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സർക്കിൾ ക്ഷയരോഗികൾക്കായി 97.50 ലക്ഷം രൂപ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന നൽകി.

എസ്ബിഐ തിരുവനന്തപുരം സർക്കിളിന്‍റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും സിഡിഒയുമായ ബിനോദ് കുമാർ മിശ്ര ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെ സംസ്ഥാന മിഷൻ ഡയറക്ടർ ജീവൻ ബാബു ഐഎഎസിന് ചെക്ക് തിരുവനന്തപുരത്ത് കൈമാറി. കേരളത്തിലെ 2500 ക്ഷയരോഗികൾക്ക് 6 മാസത്തേക്ക് പോഷകാഹാരം നൽകുന്നതിന് ഈ തുക വിനിയോഗിക്കും.

എസ് ബി ഐ കേരള സർക്കിൾ സി ജി എം ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ് മുഹമ്മദ്‌ ഖാൻ, സ്റ്റേറ്റ് ടി ബി ഓഫീസർ ഡോ രാജാറാം കെ കെ തുടങ്ങിയവർ പങ്കെടുത്തു.

SBI Thiruvananthapuram Circle Donates Rs 97.50 Lakhs to TB Patients

 

konnivartha.com: As part of State Bank of India Thiruvananthapuram Circle’s CSR activities, SBI’s Deputy Managing Director & CDO Shri Binod Kumar Mishra handed over a cheque for Rs. 97.50 lakhs to State Mission Director of National Health Mission Shri Jeevan Babu IAS at Thiruvananthapuram . This amount will be utilized to provide nutritious food to 2500 TB patients of Kerala for 6 months.

SBI Thiruvananthapuram Circle’s Chief General Manager Smt Bhuvaneshwari A and General Manager Shri Mohd Arif Khan and Dr Rajaram K K, State TB Officer were also present on this occasion.