
വന്യമൃഗശല്യം ദൈനംദിന പ്രശ്നമായി മാറിയിട്ടും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉദ്യോഗസ്ഥരോ സര്‍ക്കാരോ തായാറാകുന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍.2001-2004 കാലഘട്ടത്തിലെ എ.കെ. ആൻറണി മന്ത്രിസഭയിൽ കെ.സുധാകരൻ വനംവകുപ്പ് മന്ത്രിയായിരുന്നു . സമരാഗ്നിയുടെ ഭാഗമായി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനന്തവാടിയില്‍ ആന ഇറങ്ങിയെന്ന വിവരം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിട്ടും ഒരു നടപടിയുമുണ്ടായില്ല. ദ്യോഗസ്ഥരുടെ അനാസ്ഥ ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്താത്തതുകൊണ്ടാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും എടുക്കാത്തത്.വനം വകുപ്പ് ജീവനക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
ഇത് കുറ്റകരമായ അനാസ്ഥയാണ്. ബുദ്ധിയുള്ള മൃഗമാണ് ആന. അത്രയും ബുദ്ധിയുള്ള മൃഗത്തോട് പോരാടാനുള്ള ബുദ്ധി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.വന്യമൃഗങ്ങള്‍ ജനവാസമേഖലകളില്‍ ഇറങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. ജില്ലയുടെ ചാര്‍ജുള്ള വനംമന്ത്രി അങ്ങോട്ട് പോകുന്നുപോലുമില്ല.വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍നഷ്ടപ്പെടുന്നവരെയും കൃഷിയിടങ്ങള്‍ നഷ്ടപ്പെടുന്നവരെയും സര്‍ക്കാര്‍ നിസാരവത്ക്കരിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. അല്ലാതെ ആന ഇറങ്ങിയ കാര്യം സിദ്ധരാമയ്യ പിണറായിയെ വിളിച്ച് പറയണോയെന്നും ചോദിച്ചു.