മാർത്തോമ്മാ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ

 

മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോന്നി സെന്‍റര്‍ മാർത്തോമ്മാ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ

konnivartha.com: മലങ്കര മാർത്തോമ്മാ സുറിയാനി സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം കോന്നി സെന്‍റര്‍ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ പൂവൻപാറ ശാലേം മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ദിവസവും വൈകിട്ട് ആറു മുതൽ 9 മണി വരെയാണ് കൺവൻഷനുകൾ നടക്കുന്നത്. വൈകിട്ട് നടക്കുന്ന യോഗങ്ങളിൽ ഗാനശുശ്രൂഷയും വചനപ്രഘോഷണവും ഉണ്ടായിരിക്കുമെന്ന് മാർത്തോമ്മാ കൺവൻഷൻ കോന്നി സെന്‍റര്‍ കമ്മിറ്റിക്കുവേണ്ടി, റവ. റെജി കെ. ഫിലിപ്പ്, റവ. ഫിലിപ്പ് സൈമൺ, ബാബു വെമ്മേലി, സജു ജോൺ, തോമസ് മാത്യു എന്നിവര്‍ അറിയിച്ചു .

നവംബർ 25 ശനിയാഴ്ച സൺഡേ സ്കൂൾ കുട്ടികൾക്കും, യുവജനങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക സമ്മേളനം വൈകിട്ട് 4 മണിക്ക് ഉണ്ടായിരിക്കുന്നതാണ്.നവംബർ 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൺവെൻഷൻ സമാപനത്തോടെ അനുബന്ധിച്ച് മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ശതാബ്ദി കോന്നി സെന്‍റര്‍ സമ്മേളനം നടക്കും. ഇതിനോട് അനുബന്ധിച്ച് സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഗാനങ്ങൾ അടങ്ങിയ സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ് എന്നും ഭാരവാഹികള്‍ അറിയിച്ചു .

error: Content is protected !!