കൊക്കാത്തോട്ടിലെ ആദിവാസി യുവതി ആംബുലന്‍സ്സില്‍ പ്രസവിച്ചു

 

konnivartha.com: കൊക്കാത്തോട്‌ കാട്ടാത്തി ആദിവാസി സെറ്റില്‍മെന്‍റ് കോളനിയിലെ യുവതി ആംബുലന്‍സ്സില്‍ പ്രസവിച്ചു. കോളനിയിലെ ബീന (23 ) ആണ് ആംബുലന്‍സ്സില്‍ വെച്ചു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് .അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു .

പൂര്‍ണ്ണഗര്‍ഭിണിയായ ബീനയ്ക്ക് അടുത്ത ദിവസമാണ് പ്രസവ ദിനമായി ഡോക്ടര്‍ അറിയിച്ചത് എങ്കിലും ഇന്ന് ഉച്ചയോടെ പ്രസവവേദന തുടങ്ങി .ഉടന്‍ തന്നെ എസ് ടി പ്രമോട്ടര്‍ 108 ആംബുലന്‍സിന്‍റെ സഹായം തേടി . ഉടന്‍ തന്നെ ആംബുലന്‍സ് എത്തി . ബീനയുമായി അരുവാപ്പുലം സൊസൈറ്റി ഭാഗം  എത്തിയപ്പോള്‍ പ്രസവവേദന കലശലാവുകയും ആംബുലന്‍സില്‍ പ്രസവിച്ചു . എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ സി കെ ,പൈലറ്റ്‌ അരുണ്‍ ബാലകൃഷ്ണന്‍ എന്നിവരുടെ സമയോജിതമായ ഇടപെടലുകളെ തുടര്‍ന്ന് ആംബുലന്‍സ് കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു .കോന്നി എലിയറക്കല്‍ നിന്നും ഗതാഗത നിയന്ത്രണത്തിന് കോന്നി പോലീസിന്‍റെ സഹായം ലഭിച്ചു .

 

ബീനയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നം ഇല്ല . കൂടുതല്‍ പരിശോധനകള്‍ക്ക് വേണ്ടി ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചു .ഇരുവരെയും പരിചരിച്ച ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ക്ക് നന്ദി .ആരോഗ്യ വകുപ്പ് മന്ത്രിയുടെ ജില്ല കൂടിയാണ് പത്തനംതിട്ട .മന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപ്പെട്ട് കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു .

എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ധന്യ സി കെ ,പൈലറ്റ്‌ അരുണ്‍ ബാലകൃഷ്ണന്‍

error: Content is protected !!