മനീഷ് മുറിഞ്ഞകല്ലിനെ കോടതി വെറുതെ വിട്ടു ഉത്തരവായി

 

konnivartha.com: പോക്സോ കേസിൽ കൂടല്‍ പോലീസ് പ്രതി ചേർത്ത യൂത്ത് കോൺഗ്രസ് നേതാവ് മനീഷ് മുറിഞ്ഞകല്ലിനെ കോടതി വെറുതെ വിട്ടു ഉത്തരവായി. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കു വാട്സാപ്പ് മുഖാന്തിരം അസഭ്യമായ സന്ദേശമയച്ചെന്നു ആരോപിച്ചു കൂടൽ പോലീസ് ചാർജ് ചെയ്ത കേസിലെ പ്രതിയായി ചേർത്ത സാമൂഹ്യ – രാഷ്ട്രീയ – സമുദായിക നേതാവ് മനീഷ് മുറിഞ്ഞകല്ലിനെ പത്തനംതിട്ട പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ സമീർ വെറുതെ വിട്ടു കൊണ്ടു ഉത്തരവായി. പ്രതിഭാഗത്തിനു വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. വി. സുകു ഹാജരായി.

പഠനാവശ്യത്തിനായി പതിനഞ്ചുകാരൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരംവാട്സാപ് വഴി ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും, പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വശീകരിക്കുകയും ചെയ്തു എന്നായിരുന്നു കൂടൽ പോലീസ് ചുമത്തിയ കേസ് . തുടര്‍ന്ന് (14.03.2022) രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനീഷ് നാട്ടിലെ ജനകീയ വിഷയത്തില്‍ ഇടപെട്ടു വന്നിരുന്നു . “ഈ”വിഷയത്തില്‍ ആരെങ്കിലും പെടുത്തിയത് ആണോ എന്നും ചിലര്‍ സംശയിക്കുന്നു എന്ന് ജന സംസാരം ഉണ്ടായിരുന്നു .

കൂടല്‍ പോലീസില്‍ നിന്നും പത്തനംതിട്ട എസ് പി ഓഫീസ് വഴി പബ്ലിക്ക് റിലേക്ഷന്‍സ് വകുപ്പ് പത്തനംതിട്ട ഓഫീസ്( പി ആര്‍ ഡി ) വഴി ജില്ലയിലെ മാധ്യമങ്ങള്‍ക്ക് അന്ന് ഈ രീതിയില്‍ ആണ് പോലീസ് വാര്‍ത്ത നല്‍കിയത് .
മനീഷിന്‍റെ നിരപരാധിത്വം കോടതിയില്‍ തെളിഞ്ഞതിനാല്‍ കേസ്സില്‍ നിന്നും വെറുതെ വിട്ടതായി മനീഷ് “കോന്നി വാര്‍ത്തയെ “അറിയിച്ചതിനാല്‍ മനീഷിന്‍റെ നിരാപരാധിത്വം ജനങ്ങളില്‍ പ്രാധാന്യത്തോടെ അറിയിക്കുന്നു .

മനീഷ് നിരപരാധിഎന്ന്  ബഹുമാനപ്പെട്ട  കോടതിയില്‍  തെളിഞ്ഞതിനാല്‍ മനീഷിനും കുടുംബത്തിനും ഉണ്ടായ  മനോവിഷമത്തില്‍ ഖേദം രേഖപ്പെടുത്തുന്നു .

 

error: Content is protected !!