ഹോർട്ടികോർപ്പിനെ അനുകരിക്കുംവിധം പരസ്യം: ജാഗ്രത പാലിക്കണം

 

konnivartha.com: കേരള സ്‌റ്റേറ്റ് ഹോർട്ടി കൾച്ചറൽ പ്രൊഡക്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ(ഹോർട്ടികോർപ്) എന്നു തോന്നുംവിധം HORTICOPS എന്ന പേരിൽ ഒരു പരസ്യം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും HORTICORP എന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഹോർട്ടികോർപ് മാനേജിങ് ഡയറക്ടർ അറിയിച്ചു.

 

പൊതുജനങ്ങൾ തെറ്റിധരിച്ചു വഞ്ചിതരാകരുത്. ഹോർട്ടികോർപ്പിന്റെ ഗ്രാമശ്രീ ഹോർട്ടിസ്‌റ്റോറുകൾ ഫ്രാഞ്ചൈസി വ്യവസ്ഥയിൽ ആരംഭിക്കുന്നതിന് 0471 2359651 എന്ന നമ്പറിലോ കാസർകോഡ് ഒഴികെയുള്ള എല്ലാ ജില്ലാ ഹോർട്ടികോർപ് ഓഫിസുകളുമായോ കൃഷി വകുപ്പിന്റെ പ്രിൻസിപ്പൽ കൃഷി ഓഫിസുമായോ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

error: Content is protected !!