ഒരു ദിനം ഒന്നിച്ച്   :   അഗതികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി

konnivartha.com/ അടൂര്‍ : ജനറല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെ വയോജനങ്ങള്‍ക്കും അഗതികള്‍ക്കുമായി മാനസിക ആരോഗ്യ ചികിത്സാ വിഭാഗം മെഡിക്കല്‍ ക്യാമ്പ് നടത്തി.
നഗരസഭാ കൗണ്‍സിലര്‍ ശ്രീലക്ഷ്മി ബിനു അദ്ധ്യക്ഷനായ ചടങ്ങുകള്‍ ആശുപത്രി സൂപ്രണ്ട് ഡോ: മണികണ്ഠന്‍. ജെ ഉദ്ഘാടനം ചെയ്തു. മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഷ. എ. എന്‍, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് നാന്‍സി. എ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ: നയന മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. വയോജനങ്ങളെ ആദരിക്കല്‍, കലാപരിപാടികള്‍, സമ്മാനദാനം എന്നിവയും ക്യാമ്പിനോട് അനുബന്ധിച്ച് ആശുപത്രി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തി.
error: Content is protected !!