Trending Now

കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഇ.ഡി പരിശോധന നടത്തി

 

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി (പിഎഫ്ഐ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ (പിഎംഎൽഎ)സംസ്ഥാനത്തെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തി .

സംസ്ഥാന,മലപ്പുറം ജില്ലാ നേതാക്കൾ ഉൾപ്പെടെ 7 പേരുടെയും തൃശൂരിൽ മുൻ സംസ്ഥാന നേതാവിന്റെയും കൊച്ചിയില്‍ മുൻ ജില്ലാ നേതാവിന്റെയും വയനാട്ടിൽ സംസ്ഥാന കൗൺസിൽ മുൻ അംഗത്തിന്റെയും വീട്ടിലായിരുന്നു പരിശോധന . വൻ തുകയും വിവിധ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു.

പരിശോധനയിൽ ഇ.ഡിയുടെ കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.വലിയ തോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ഇ.ഡിക്കു ലഭിച്ചിരുന്നു.അതീവ രഹസ്യമായാണ് ഇന്നലെ ഇ.ഡി പരിശോധനയ്ക്ക് എത്തിയത്. കേരള പോലീസിലെ ഉന്നതർപോലും പരിശോധന നടക്കുന്നുണ്ടെന്ന വിവരം വൈകിയാണ് അറിഞ്ഞത് .

PFI crackdown: ED raids 12 locations across four districts in Kerala

The Enforcement Directorate (ED) on Monday launched simultaneous raids at several houses and The Enforcement Directorate (ED) on Monday launched simultaneous raids at several houses and offices in four districts across the state over alleged links with the banned Popular Front of India.

A total of 12 locations in Malappuram, Wayanad, Thrissur and Ernakulam are being raided. The search has been initiated to identify the financial transactions of the alleged PFI members amid reports on terror funding.