കന്നിമാസ പൂജ: ശബരിമല നട തുറക്കുക 17 ന്  മാത്രം

 

konnivartha.com: കന്നിമാസ പൂജയ്ക്കായി ശബരിമല  ക്ഷേത്രനട തുറക്കുക 17 ന്  വൈകിട്ട് 5നു മാത്രം.ദേവസ്വം ബോർഡ് കലണ്ടറും പഞ്ചാംഗവും പ്രകാരം ചിങ്ങമാസം 32 ദിവസം ഉള്ളതിനാൽ 18നാണ് കന്നി ഒന്ന്.അതിനാലാണ് 17നു നട തുറക്കുന്നത്.മറ്റു കലണ്ടറുകളിൽ ചിങ്ങം 31വരെ മാത്രമേ ഉള്ളൂ. അതിൽ കന്നി ഒന്ന് 17നാണ്. ഇതാണ് വ്യത്യാസത്തിനു കാരണം.

17ന് രാവിലെ മാത്രമേ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുകയുള്ളെന്നും നേരത്തെയെത്തി ക്യാംപ് ചെയ്യേണ്ട ആവശ്യമില്ലെന്നു ദേവസ്വം ബോർഡ് അറിയിച്ചു..17ന് ദർശന സൗകര്യമൊരുക്കുന്നതല്ലാതെ പൂജയില്ല. 22 വരെ പൂജകൾ ഉണ്ടാകും

error: Content is protected !!