വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് റവന്യൂ അദാലത്തിന്നിടയിൽ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടിയിൽ

 

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ വീട്ടിൽ നിന്ന് 30 ലക്ഷം രൂപ പിടികൂടി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന്റെ മണ്ണാർക്കാട്ടെ വീട്ടിൽ നിന്നാണ് പണം പിടിച്ചത്. വിജിലൻസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വിജിലൻസ് ആസ്ഥാനത്ത് രഹസ്യ വിവരവും, പരാതിയും ലഭിച്ചിരുന്നു

വസ്തുവിന്റെ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിന് 2500/ രൂപ കൈക്കൂലി വാങ്ങുന്നതിന്നിടയിൽ പാലക്കാട് ജില്ല പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ.വി വിജിലൻസ് പിടിയിലായി

മഞ്ചേരി സ്വദേശിയായ പരാതിക്കാരന്റെ പാലക്കയം വില്ലേജ് പരിധിയിലെ 45 ഏക്കർ സ്ഥലത്തിന്റെ ലൈക്കേഷൻ സർട്ടിഫിക്കറ്റിനായി ദിവസങ്ങൾക്ക് മുമ്പ് വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസിൽ അന്വേഷിച്ചപ്പോൾ ഫയൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ.വിയുടെ കൈവശം ആണെന്നറിഞ്ഞ് സുരേഷ് കുമാറിന്റെഫോണിൽ വിളിച്ചപ്പോൾ 2500/ രൂപ കൈക്കൂലി ആവശ്യപ്പെടുകയും കൈക്കൂലിയുമായി മണ്ണാർക്കാട് താലൂക്ക് തല റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളേജിൽ എത്താൻ ആവശ്യപ്പെട്ടുകയും ചെയ്തു.

തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി ഷംസുദ്ദീനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി മണ്ണാർക്കാട് കോളേജിനു മുൻവശം പാർക്ക് ചെയ്തിരുന്ന സുരേഷ് ബാബുവിന്റെ കാറിൽ വച്ച് 2500/ രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇതേ വസ്തു LA പട്ടയത്തിൽ പെട്ടതല്ലായെന്ന സർട്ടിഫിക്കറ്റിനായി ഇതേ പരാതിക്കാരന്റെ പക്കൽ നിന്നും ആറ് മാസം മുമ്പ് 10,000/ രൂപയും പൊസഷൻ സർട്ടിഫിക്കറ്റിനായി അഞ്ച്മാസം മുമ്പ് 9000/ രൂപയും സുരേഷ് കുമാർ.വി. കൈക്കൂലിയായി പരാതിക്കാരനിൽ നിന്നും വാങ്ങിയിരുന്നു. തുടർന്നാണ് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിച്ച അവസരത്തിൽ തന്നെ 500/ കൈക്കൂലിയായി വാങ്ങിയ ശേഷം സർട്ടിഫിക്കറ്റിനായി റവന്യൂ അദാലത്ത് നടക്കുന്ന എം.ഇ.എസ് കോളേജിൽ 2500/ രൂപയുമായി കൈക്കൂലിയുമായി എത്തുന്നതിന് ആവശ്യപ്പെട്ടത്.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പിയെ കൂടാതെ പോലീസ് ഇൻസ്പെക്ടർമാരായ ഫിലിപ്പ്, ഫറോഖ്, പോലീസ് സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, മനോജ്, പോലീസ് ഉദ്ദ്യോഗസ്ഥരായ മനോജ്, സതീഷ് ,സനേഷ്, സന്തോഷ്,. ബാലകൃഷ്ണൻ, .മനോജ്, ഉവൈസ് എന്നിവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ജനങ്ങളോട് അഭ്യർത്ഥിച്ചു

error: Content is protected !!