പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി

 

konnivartha.com : പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി . കോന്നി ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്പില്‍ ബാലചന്ദ്രന്റെ വീട്ടിൽ രാവിലെ 8 മണിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗ്യാസ് സിലണ്ടർ തുറന്നപ്പോഴാണ് ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയത്. തുടർന്ന് പരിസരം മുഴുവൻ വെള്ള പുകപോലെയായി. അപകട സൂചന മനസിലായതുകൊണ്ട് വീട്ടുകാർ അടുപ്പ് കത്തിച്ചില്ല .തുടർന്ന് സിലണ്ടർ വീടിന്റെ പുറത്താക്കിയശേഷം ഫയർ ഫോഴ്‌സ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തും വെളുത്ത പുകപോലെ ഗ്യാസ് നിറഞ്ഞു.സ്ഥലത്തെത്തിയ അഗ്നി ശമന സേന വലിയ പാത്രത്തിൽ വെള്ളം നിറച്ചു ഗ്യാസ് സിലിണ്ടർ അതിൽ മുക്കി നിർത്തിയാണ് ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞു മലയാലപ്പുഴ പോലീസും സ്ഥലത്തെത്തിയിരുന്നു.

error: Content is protected !!