ശിശുക്ഷേമ സമിതി ഭാരവാഹികളുടെ ബേബി ക്രഷെ സന്ദർശനം തുടരുന്നു

 

പത്തനംതിട്ട : ജില്ലയിലെ ബേബി ക്രഷെകൾ കുടുതൽ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായി ജില്ല ശിശുക്ഷേമ സമിതി ഭാരവാഹികൾ രണ്ടാംഘട്ട സന്ദർശനത്തിന്റെ ഭാഗമായി കലഞ്ഞൂർ , തണ്ണിത്തോട് , അടിച്ചിപ്പുഴ തുടങ്ങിയ ക്രഷെകൾ സന്ദർശനം നടത്തി.

ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ , വൈസ് പ്രസിഡന്റ് അജിത് കുമാർ ആർ ,ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ ,ട്രഷറാർ ദീപു ഏ.ജി , സുമാ നരേന്ദ്രാ , ഭാസ്ക്കരൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടന്നുവരുന്നത് .

error: Content is protected !!