konnivartha.com : വ്യാജ രേഖകൾ ഉപയോഗിച്ചോ, വഞ്ചനാപരമായ രീതിയിലോ കൈവശപ്പെടുത്തിയ, കേരളത്തിൽ പ്രവർത്തിച്ചിരുന്ന 9606 മൊബൈൽ കണക്ഷനുകൾ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) വിച്ഛേദിച്ചു.
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന നൂതനവും സുശക്തവുമായ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ASTR എന്ന മുഖം തിരിച്ചറിയൽ സംവിധാനം വഴി, സംസ്ഥാനത്തെ ടെലികോം സിം വരിക്കാരെ പരിശോധിച്ചതിന് ശേഷമാണ് DoT ഈ നടപടി സ്വീകരിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വ്യാജവും വിശ്വാസ്യത ഇല്ലാത്തതുമായ മൊബൈൽ കണക്ഷനുകൾ വിശകലനം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ഇല്ലാതാക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഈ സംവിധാനം മുഖേന ഉപഭോക്താക്കളുടെ ഫോട്ടോകൾ പരിശോധിക്കുകയും, മറ്റുള്ളവയുമായി താരതമ്യം ചെയ്യുകയും, ചെയ്യുമ്പോൾ ഒരേ ഫോട്ടോ തന്നെ ഒന്നിൽ കൂടുതൽ അപേക്ഷകൾക്കൊപ്പം/വരിക്കാർക്കൊപ്പം ഒത്തുവന്നതോടെയാണ് അനധികൃത കണക്ഷനുകൾ കണ്ടെത്തിയത്.
ബോണഫൈഡ് അല്ലാത്ത മൊബൈൽ കണക്ഷനുകൾ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ എല്ലാ ടെലികോം സേവന ദാതാക്കളുടെയും സംയോജിത വരിക്കാരുടെ ഡാറ്റാ ബേസ് ASTR മുഖേന വിശകലനം ചെയ്തു. അങ്ങനെ കണ്ടെത്തിയ സംശയാസ്പദമായ 11,462 കണക്ഷനുകൾ, ബന്ധപ്പെട്ട ടെലികോം ഓപ്പറേറ്റർമാർ സൂക്ഷ്മ പരിശോധന നടത്തുകയും, 9606 കണക്ഷനുകൾക്ക് വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെന്നും തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിച്ഛേദിക്കുകയും ചെയ്തു. ഒപ്പം, ഇത്തരം വിശകലനത്തിന്റെ അടിസ്ഥാനത്തിൽ, നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിൽപ്പന ഏജന്റുമാരായ ‘പോയിന്റ് ഓഫ് സെയിൽസ്’ (പി ഒ എസ്) സിം വിൽപ്പനക്കാരെയും സേവന ദാതാക്കൾ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനും കുറ്റക്കാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമായി സേവന ദാതാക്കൾ പൊലീസിന് പരാതികൾ നൽകിയിട്ടുണ്ട്. കേരളത്തിലെ സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വ്യാജ മൊബൈൽ കണക്ഷനുകൾ ഉപയോഗിക്കുന്നത് തടയാൻ ഈ നടപടികൾ സഹായിക്കും
Department of Telecommunication (DoT) strikes off 9606 spurious mobile numbers
Advanced AI tool ASTR was used to weed out fake and non bonafide mobile connections
The Department of Telecommunication (DoT) has disconnected 9606 mobile connections, which were found to be fraudulent and with forged identity, in Kerala . The action was taken after the DoT verified the telecom SIM subscribers in the state through its artificial intelligence (AI)-based facial recognition tool called ASTR. The tool was implemented to analyze, identify and weed out fake and non-bonafide mobile connections for curbing cyber-crime. The system used subscriber images and compared the same with others. The illegal connections were detected after similar images with different names were matched. A total of 11462 mobile connections issued by different telecom operators in the state were found to be improper and were re-verified by the telecom operators concerned and finally 9606 connections were found non-bonafide and disconnected after reverification.
The ASTR tool, which is new age powerful tool, analyzed the combined subscriber data base of all the telecom service providers to detect the non bonafide mobile connections. Based on the analysis, the service providers have also blacklisted point of sales(POS)SIM sellers, who are sales agents for service providers, who were involved in such fraudulent activities. Complaints have been lodged byservice providers for investigation and taking necessary action against the culprits. The steps taken will help to prevent the usage of fake/forged mobile connections for various illegal activities including cyber-crimes in Kerala.