Trending Now

കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ നിയമനം( ചിറ്റാര്‍, കടുമീന്‍ചിറ,വടശേരിക്കര)

 

konnivartha.com : പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റലുകള്‍, വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ നിലവില്‍ ഒഴിവുളളതും 2023-24 അധ്യയന വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുളളതുമായ കുക്ക്, ആയ, ഗാര്‍ഡനര്‍-കം-സ്‌കാവഞ്ചര്‍ എന്നീ തസ്തികളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് മേയ് 10 ന് ഉച്ച കഴിഞ്ഞ് രണ്ടിന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

പിഎസ്‌സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവരായിരിക്കണം . (കുക്ക് – പത്താം ക്ലാസ് പാസായിരിക്കണം, കെജിടിഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ ഫ്രം ഗവ.ഫുഡ് ക്രാഫ്റ്റ് അല്ലെങ്കില്‍ സമാന കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ ആയിരിക്കണം, മറ്റ് തസ്തികളിലേക്ക് ഏഴാം ക്ലാസ് പാസായിരിക്കണം, പ്രായപരിധി 18 നും 40 നും മധ്യേ ആയിരിക്കണം) പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് മുന്‍ഗണന. പ്രതിദിനം 675 രൂപ വേതന നിരക്കില്‍ (പരമാവധി പ്രതിമാസം – 18225 രൂപ) വേതനം ലഭിക്കും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ ജാതി/ വരുമാനം/പ്രവര്‍ത്തി പരിചയം , യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം അന്നേ ദിവസം കൃത്യ സമയത്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ – 04735 227703

error: Content is protected !!