Trending Now

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിലെത്തിക്കും

 

രാജ്യത്ത് വന്ദേഭാരത് മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണ ഓട്ടം നടത്തുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു . രാജ്യത്ത് മൂന്ന് തരത്തിലുള്ള വന്ദേ ഭാരത് സർവീസുകളാണ് നടപ്പാക്കുന്നത്. ചെയർ കാർ സർവീസ്, സ്ലീപ്പർ സർവീസ്, വന്ദേ ഭാരത് മെട്രോ സർവീസ്. ഇതിൽ കുറഞ്ഞ ദൂരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ വന്ദേ ഭാരത് മെട്രൊ ഉടൻ യാഥാർത്ഥ്യമാകുമെന്നും ഇതിന്റെ രൂപകല്പനയും നിർമ്മാണ പ്രവർത്തനങ്ങളും പുരോ​ഗമിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരി ക്കുകയായിരുന്നു റെയിൽവേ മന്ത്രി . സംസ്ഥാനത്തെ 34 റെയിൽവെ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്നും അശ്വനി വൈഷ്ണവ് വ്യക്തമാക്കി.

നേമം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പാളങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയിൽവേ സ്റ്റേഷനുകളും ടെർമിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ, നേമം, പേട്ട, കൊച്ചുവേളി എന്നീ സ്റ്റേഷനുകൾ കേരളത്തിന്റെ പൈതൃകം നിലനിർത്തി നവീകരിക്കുന്നതിനുള്ള രൂപകല്പനയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പാരിസ്ഥിതികവും സാങ്കേതികപരമായ തടസ്സങ്ങൾ പരിഹരിച്ചാൽ മാത്രമേ സിൽവർ ലൈൻ പദ്ധതിയിൽ തീരുമാനം കൈക്കൊള്ളാനാകുവെന്ന് അദ്ദേഹം വ്യക്തമാക്കി . സംസ്ഥാന ​ഗവൺമെന്റുമായി കൂടിയാലോചിച്ച ശേഷമേ സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീ അശ്വിനി വൈഷ്ണവ് പറ‍ഞ്ഞു.

കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് ലഭിച്ചത് കാലതാമസമില്ലാതെയാണ്. ട്രെയിനുകൾ നിർമ്മിക്കുന്നതനുസരിച്ച് സംസ്ഥാനങ്ങൾക്ക് അനുവദിച്ചു വരുന്നു. 2009 നും 2014നുമിടയിൽ സംസ്ഥാനത്തിന്റെ റെയിൽവെ ബജറ്റ് വിഹിതം 372 കോടി രൂപ മാത്രമായിരുന്നത് നിലവിൽ 2033 കോടി രൂപയായി വർധിപ്പിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. റെയിൽവെ ബോർഡ് ചെയർമാൻ ശ്രീ. അനിൽകുമാർ ലൊഹോട്ടി, ജനറൽ മാനേജർ ശ്രീ. ആർ. എൻ. സിം​ഗ്, തിരുവനന്തപുരം ഡി ആർ എം ശ്രീ. സചിൻ ശർമ്മ,തുടങ്ങിയ ഉദ്യോ​ഗസ്ഥരും സന്നിഹിതരായിരുന്നു,

Union Railway Minister Shri. Ashwini Vaishnav  has said that the Vande Bharat Metro will soon become a reality to connect shorter distances and its design and construction work is progressing. He was talking to media persons at Thiruvananthapuram Nemom railway station. 34 railway stations in the state will be developed to world class standards . Ashwani Vaishnav clarified that the railway stations and terminals of Thiruvananthapuram suburbs will be brought up to world class standards once the construction of tracks at stations including Nemom is completed. He also stated that  Thiruvananthapuram Central Railway Station, Nemom, Pettah and Kochuveli stations are  being designed in such a way to preserve  the heritage of Kerala.

In reply to a query, Shri. Ashwani Vaishnav  said  that a decision can be taken on the Silver Line project only after the environmental and technical hurdles are resolved. The Railway Minister said that a  final decision regarding the Silver Line project will be  taken only after consultation with the state government.

Shri. Ashwani Vaishnav pointed out that allotments are made to the states as the trains are built. and Vande Bhart was allotted to Kerala without much delay. The Union Minister also pointed out that between 2009 and 2014, the state’s railway budget allocation was increased from Rs 372 crore to Rs 2033 crore at present.

Railway Board Chairman Mr. Mr. Anilkumar Lohoti, General Manager. R. N. Singh, Thiruvananthapuram DRM Shri. Sachin Sharma and other officials were also present on the occasion.