പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗവുമായി മൈത്രി തയ്യല്‍ യൂണിറ്റ്

 

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ പ്ലാസ്റ്റികിന് ബദലായി തുണി ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്‍ഷകമായ ബാഗുകള്‍ നിര്‍മിക്കുന്നതിനുള്ള മൈത്രി തൈയ്യല്‍ യൂണിറ്റിന്റെ ഉദ്ഘാടനം കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരിപ്പുറത്ത് നിര്‍വഹിച്ചു.

 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ പി.രാജേഷ് കുമാര്‍ പ്ലാസ്റ്റിക് ബദല്‍ ഉല്പന്നങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍ യോഹന്നാന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി പി വിദ്യാധരപണിക്കര്‍ , ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയ ജ്യോതികുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ എസ് ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്, വി പി ജയദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി അംബിക ,അസി. സെക്രട്ടറി അജിത്കുമാര്‍ ,സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!