സൈബർ സെല്ലിന്‍റെ സമയോചിത ഇടപെടലിലൂടെ തണ്ണിത്തോട് സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ട ഫോൺ തിരികെക്കിട്ടി

 

konnivartha.com : നഷ്ടപ്പെട്ട മൊബൈൽ ഫോൺ  മണിക്കൂറുകൾക്കകം തിരികെക്കിട്ടിയ വലിയ സന്തോഷത്തിലാണ് തണ്ണിത്തോട് സ്വദേശിയായ യുവാവ്. യാത്രയ്ക്കിടെ കടപ്രയിൽ വച്ചാണ് ജെറിൻ എന്ന യുവാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടത്.

വിവരം തിരുവല്ല പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ, ഇത്രപെട്ടെന്ന് തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ ഒട്ടും തന്നെയില്ലായിരുന്നു. എന്നാൽ ഫോൺ സംബന്ധിച്ച വിവരങ്ങൾ ഉടനടി ജില്ലാ പോലീസ് സൈബർ സെല്ലിൽ

കൈമാറിയതിനെതുടർന്ന്, വളരെ വേഗം തന്നെ ഫോണിന്റെ ലൊക്കേഷൻ സൈബർ സെൽ ഉദ്യോഗസ്ഥർ കണ്ടെത്തി തിരുവല്ല പോലീസിനെ അറിയിച്ചു. അവർ ഫോണിലേക്ക് വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തതിലൂടെ പോലീസ് അന്വേഷിക്കുന്നുണ്ടെന്ന്
മനസ്സിലാക്കിയ ഫോൺ കിട്ടിയ വ്യക്തി, നീരേറ്റുപുറത്തെ ഒരു വീട്ടിൽഏൽപ്പിച്ചശേഷം മുങ്ങി.

 

വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വ്യക്തമാക്കിയതിനെ തുടർന്ന്, തിരുവല്ല പോലീസ് അവിടെയെത്തി ഫോൺ വീണ്ടെടുക്കുകയും, യുവാവിനെ വിളിച്ചുവരുത്തി
കൈമാറുകയുമായിരുന്നു. അപ്രതീക്ഷിതമായി പോലീസിന്റെ വിളിയെത്തിയപ്പോൾ
യുവാവ് പോലീസ് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി. എസ് ഐ ഷിജു പി സാമിന്റെ നേതൃത്വത്തിലാണ് ഫോൺ യുവാവിന് കൈമാറിയത്.

error: Content is protected !!