ഖേലോ ഇന്ത്യ വനിത സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

 

ഖേലോ ഇന്ത്യ വനിതാ ലീഗ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ട്രാക്ക് ഇനങ്ങൾ തിരുവനന്തപുരം കാര്യവട്ടം സായി എൽ എൻ സി പി ഇയിൽ ആരംഭിച്ചു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫ് അലി സൈക്ലിംഗ് വെലോഡ്റോമിൽ ഉദ്ഘാടനം നിർവഹിച്ചു.

ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയുടെ കീഴിലുള്ള കേരള സൈക്ലിംഗ് അസോസിയേഷനാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സായി എൽ.എൻ.സി.പി.ഇ യുടെ റീജിണൽ ഡയറക്ടറും പ്രിൻസിപ്പലുമായ ഡോ.ജി.കിഷോർ, തിരുവനന്തപുരം ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ്കരമന ജയൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.അഞ്ച് സംസ്ഥാനങ്ങളിലെ 100 ഓളം കായിക താരങ്ങൾ മൂന്ന് വിഭാ​ഗ​ങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

 

error: Content is protected !!