പഞ്ചമഹായാഗത്തിന് ഒരുങ്ങി നെല്ലുവായ: 2023 ഏപ്രിൽ 5 മുതൽ 9 വരെ

 

konnivartha.com : ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 2023 ഏപ്രിൽ 5 മുതൽ 9 (1198 മീനം 22 മുതൽ 26 ) വരെ പഞ്ചമഹായാഗം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി കുന്നംകുളം റൂട്ടിൽ എരുമപ്പെട്ടി പഞ്ചായത്തിലെ നെല്ലുവായ ധന്വന്തരി മൂർത്തി ക്ഷേത്രത്തിന് സമീപമുള്ള യാഗശാലയിലാണ് ഈ പഞ്ചമഹായാഗം നടക്കുന്നത്.ലോക ക്ഷേമത്തിനും, ഐശ്വര്യത്തിനും, രോഗ ശമനത്തിനും, പ്രകൃതി സംരക്ഷണത്തിനും വേണ്ടി പഞ്ചമഹായാഗം നടത്തപ്പെടുന്നു. ഈ യാഗത്തിൽ ധന്വന്തരി യാഗത്തിന് മുഖ്യ പ്രാധാന്യം നൽകുന്നു എന്ന് ഭാരവാഹികള്‍ പറഞ്ഞു

കൊല്ലൂര്‍ മൂകാംബിക ദേവിക്ഷേത്രം തന്ത്രി ഡോ: രാമചന്ദ്ര അഡിഗയാണ് യാഗ ആചാര്യന്‍, ട്രസ്റ്റ് ആചാര്യന്‍ & ചെയര്‍മാന്‍ മൂകാംബിക സജിപോറ്റിയാണ് യാഗ രക്ഷകന്‍

അഞ്ചു ദിവസങ്ങളിലായി അഞ്ച് മഹായാഗങ്ങള്‍ ആണ് നടക്കുന്നത്
1-ാം ദിവസം ലക്ഷ്മിയാഗം
2-ാം ദിവസം നവഗ്രഹയാഗം
3-ാം ദിവസം ചണ്ഡികായാഗം
4-ാം ദിവസം രുദ്രമഹായാഗം
5-ാം ദിവസം മഹാധന്വന്തരിയാഗം എന്നിവയാണ് നടത്തുന്നത്

യാഗവേദിയില്‍ എല്ലാദിവസവും ആത്മീയ പ്രഭാഷണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ആദരിക്കല്‍ ചടങ്ങുകള്‍, ആയൂര്‍വേദം, അലോപ്പതി, ഹോമിയോ എന്നിവയുടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, സൗജന്യ ഔഷധ വിതരണം എന്നിവയുണ്ടാകും
കൂടുതൽ അറിയാൻ വിളിക്കുക : 8111893955, 7306580944, 04872321751

error: Content is protected !!