നിരവധി തൊഴില്‍ അവസരങ്ങള്‍ (25/01/2023)

അപേക്ഷകള്‍ ക്ഷണിച്ചു

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പത്തനംതിട്ട ജില്ലയിലെ പുനര്‍ജ്ജനി സുരക്ഷാ പദ്ധതിയില്‍ മാനേജര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യത : msw പാസായിരിക്കണം.

 

സമാന മേഖലയില്‍ മൂന്നു വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ജനുവരി 30ന് വൈകുന്നേരം മൂന്നിന് മുമ്പായി ബയോഡേറ്റാ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ടോ അല്ലെങ്കില്‍ punarjani2005@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. വിലാസം: പ്രോജക്ട് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാ പദ്ധതി, ആനപ്പാറ പി.ഒ, പത്തനംതിട്ട പിന്‍-689 645. ഫോണ്‍: 0468 2 325 294, 9747 449 865

 

പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം

ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്‌മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27ന് രാവിലെ 11 ന് നടത്തും.

 

ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്‍/ മാര്‍ക്കറ്റിംഗില്‍ എം ബി എ യും ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്‌മെന്റ് /എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി : 35 വയസ്. വേതനം 20000 രൂപയും ഇന്‍സെന്റീവും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 ന്  പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

 

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദം, നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.

 

റേഡിയോ തെറാപ്പി ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ റേഡിയോതെറാപ്പി ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തും. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 2ന് നടക്കും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

വാക് – ഇൻ- ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഗ്രാജുവേറ്റ് അപ്രന്‌റിസ് ട്രയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരൊഴിവിലേക്ക് ജനുവരി 31 ന് രാവിലെ 11 മണിക്ക് സി.ഡി.സിയിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം നേടിയവർക്ക് പങ്കെടുക്കാം.

താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയുംസ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുംഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  രാവിലെ 10.30 ന്  എത്തിച്ചേരണം. പ്രതിമാസം 7500 രൂപ സ്റ്റൈപ്പന്റായി ലഭിക്കുന്നതാണ്. ഒരു വർഷത്തെ കാലയളവിലേക്കാണ് നിയമനം.

ക്ലാർക്ക് / അക്കൗണ്ടന്റ്

 

കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543

ഗസ്റ്റ് ഇൻസ്‌ട്രക്ടർ ഒഴിവ്

 

കളമശ്ശേരി ഗവ. ഐ. ടി. ഐ ക്യാമ്പസിൽ വ്യവസായ വാണിജ്യ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. എ. വി. ടി. എസ് സെന്ററിൽ ഓപ്പൺ വേക്കൻസിയിൽ ഗസ്റ്റ്‌ ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത : അഡ്വാൻസ്ഡ് വെൽഡിങ് ട്രേഡിൽ എൻ. സി. വി. ടി സർട്ടിഫിക്കറ്റും ഏഴു വർഷം പ്രവർത്തി പരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ ഡിപ്ലോമ / ഡിഗ്രി, രണ്ടു വർഷത്തെ പ്രവർത്തി പരിചയം. താത്പര്യമുള്ളവർ ജനുവരി 30 ന് 10.30 ന് പ്രിൻസിപ്പൽ മുൻപാകെ ഹാജരാവണം. ഫോൺ: 0484 2557275.

പ്രൊഫസര്‍ ഒഴിവുകളില്‍  നിയമനം

 

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലക്കു കീഴില്‍ സര്‍വ്വകലാശാലാ ആസ്ഥാനത്തുള്ള അക്കാഡമിക് സ്റ്റാഫ് കോളേജ്,  കോഴിക്കോട് സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറയിലെ സ്‌കൂള്‍ ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വ്വേദ,  തിരുവനന്തപുരത്തെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്  എന്നീ സ്ഥലങ്ങളില്‍  ഒഴിവുള്ള പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍/റീഎംപ്ലോയ്മെന്റ്/കരാര്‍  വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകര്‍ വിശദമായ ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം രജിസ്ട്രാര്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, മെഡിക്കല്‍ കോളേജ് പി.ഒ, തൃശൂര്‍ 680596  എന്ന  വിലാസത്തില്‍   ഫെബ്രുവരി ഇരുപതിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kuhs.ac.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

 

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി-2023 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447827499.

കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ നിയമനം

പെരിന്തല്‍മണ്ണ സഖി വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് കൗണ്‍സിലര്‍, കേസ് വര്‍ക്കര്‍ തസ്തികകളിലേക്ക് അപേക്ഷ  ക്ഷണിച്ചു. 28 നും 40 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പളം: 15,000 രൂപ. എല്‍.എല്‍.ബി/ എം.എസ്.ഡബ്ല്യു ആണ് കേസ് വര്‍ക്കര്‍ക്ക് വേണ്ട യോഗ്യത. കൗണ്‍സിലര്‍ക്ക് എല്‍.എല്‍.ബി/ ക്ലിനിക്കല്‍ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദവും വേണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സമര്‍പ്പിക്കണം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍ – ബി2 ബ്ലോക്ക്, 676505 എന്ന വിലാസത്തില്‍ ഫെബ്രുവരി 7 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8281999059, 8714291005.

ലാബ് ടെക്‌നീഷ്യൻ നിയമനം

പിണറായി സി എച്ച് സിയിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കാൻ ജനുവരി 30ന് ഉച്ചക്ക് 12 മണിക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. ഫോൺ: 04902382710

error: Content is protected !!