കോന്നി വെട്ടൂരില്‍ പേപ്പട്ടി ആക്രമണം : ഒരാള്‍ക്ക്‌ കടിയേറ്റു ;നാല്‍ക്കാലികള്‍ക്കും കടിയേറ്റു

konnivartha.com : കോന്നി വെട്ടൂരില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക്‌ കടിയേറ്റു .രണ്ടു നാല്‍ക്കാലികളെയും പേപ്പട്ടി കടിച്ചു .

വെട്ടൂര്‍ കൊരണ്ടിക്കര വീട്ടില്‍ രാജുവിനാണ് പേപ്പട്ടിയുടെ കടി ആദ്യം കൊണ്ടത്‌ . ഇവിടെ നിന്നും ഓടിയ പേപ്പട്ടി പാടത്ത് മേയാന്‍ വിട്ടിരുന്ന പശുവിനെയും പോത്തിനെയും കടിച്ചു . വീണ്ടും ഓടിയ പേപ്പട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു . കുമ്പഴ ഭാഗത്ത്‌ തെരുവ് നായ്ക്കളുടെ ശല്യം കൂടി . എത്ര തെരുവ് നായ്ക്കളെ ഈ പേപ്പട്ടി കടിച്ചു എന്ന് അറിയില്ല

 

 

error: Content is protected !!