ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു: പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കും

Spread the love

 

ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ നേതൃത്വത്തിന്റെതാണ് നടപടി. പുതിയ നേതൃത്വത്തെ ഉടൻ തെരഞ്ഞെടുക്കുമെന്ന് ആം ആദ്മി പാർട്ടി നേതാക്കള്‍ പറയുന്നു .
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യം വച്ച് സംഘടനയെ ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ആം ആദ്മി പാർട്ടിയുടെ പുതിയ നീക്കം.സംഘടനയുടെ ഓർഗനൈസേഷ്ണൽ ജനറൽ സെക്രട്ടറി ഡോ.സന്ദീപ് പഥക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന ഇറക്കിയിരിക്കുന്നത്.

 

ഒഡീഷ, കേരള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.അഴിമതിക്കും അക്രമരാഷ്ട്രീയത്തിനും വർഗീയതയ്ക്കുമെതിരെ ഒരു പുത്തൻ രാഷ്ട്രീയബദൽ എന്നാണു മുദ്രാവാക്യം

error: Content is protected !!