കോന്നി പഞ്ചായത്ത് പതിനാറാം വാര്‍ഡ്‌  എ ഡി എസ്  വാർഷികം നടന്നു

Spread the love

konnivartha.com :    കോന്നി പഞ്ചായത്ത്  പതിനാറാം വാര്‍ഡ്‌  എ ഡി എസ്  വാർഷികം നടന്നു . എ ഡി എസ് പ്രസിഡണ്ട്  താഹിറത്ത് ഇസ്മായിലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ തുളസിമണിയമ്മ ഉത്ഘാടനം ചെയ്തു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വട്ടപാട്ട്, അറബിക് സംഗ ഗാനം, അറബിക് മോണോ ആക്ട്,അറബിക് നാടകം, അറബിക് പദ്യ പാരായണം,ദഫ് മുട്ട് എന്നിവയിൽ ഫസ്റ്റ് A garde നേടിയ വാർഡിലെ 15 കുട്ടികളെയും, വാർഡിലെ ഹരിത കർമ്മ സേന അംഗം, വാർഡിലെ മുതിർന്ന കുടുംബശ്രീഅംഗം, തൊഴിലുറപ്പ് മുതിർന്ന അംഗം, ആശ പ്രവർത്തക, രണ്ട് അംഗൺവാടി വർക്കർ ഹെൽപ്പർ,വാർഡിൽ ദീർഘകാലം സേവനം അനുഷ്ടിച്ച്  പെൻഷൻ ആയ വർക്കർ എന്നിവരെ ബ്ലോക്ക് മെമ്പർ തുളസി മണിയമ്മ, വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർേഴ്സൺ ശോഭ മുരളി, തോമസ്കാലയിൽ,CDS ചെയർപേഴ്സൺ, കുടുംബശ്രീ അക്കൗണ്ടൻ്റ് ഉണ്ണികൃഷ്ണൻ നായർ,വൈസ് ചെയർപേ ഴ്സൺ റഷീദ യൂസുഫ്,CDS അംഗങ്ങൾ എന്നിവർ ആദരിച്ചു. രാധാമണി ശ്രീധരൻ കൃത്ജഞത രേഖപ്പെടുത്തി

error: Content is protected !!