പത്തനംതിട്ട ഗവി ആനത്തോട് വനത്തിൽ ബുദ്ധിമുട്ടിൽ കഴിയുന്ന കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ചൈൽഡ് പ്രൊട്ടക്റ്റ് ടീം അവശ്യ സാധനങ്ങൾ എത്തിച്ച് നൽകി

 

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ പത്തനംതിട്ടഗവി ആനത്തോടുള്ള ട്രൈബൽ കുട്ടികൾക്ക് ബസ്സിൽനിന്നും ഭക്ഷണം എറിഞ്ഞ് നൽകുന്ന വീഡിയോ ഏവരെയും വളരെ ദുഖ:പെടുത്തുന്ന കാഴ്ചയായിരുന്നു.

സി പി റ്റി ഭാരവാഹികൾ അവിടെ പോയി നേരിൽകണ്ട കുഞ്ഞുങ്ങളുടെ അവസ്ഥ അതിലേറെ പരിതാപകരമായിരുന്നു. കൊടും വനത്തിനുള്ളി ഒരു കൈകുഞ്ഞ് ഉൾപ്പെടെ 7 കുഞ്ഞ് കുട്ടികളും കുടുംബവും വളരെ ബുദ്ധിമുട്ടിയാണ് അവിടെ കഴിയുന്നത്.

കുറച്ച് ദിവസം മുൻപ് ചിലർ നൽകിയ ഭക്ഷണ കിറ്റുകൾ കാട്ടുപന്നികൾ എടുത്തു കൊണ്ട് പോയതായും താമിസി ച്ചിരുന്ന ഷെഡ് അവറ്റകൾ തകർത്തതായും കുട്ടികളുടെ പിതാവ് സി പി റ്റി പ്രവർത്തകരോട് പറഞ്ഞു. ഇപ്പോൾ വന്യമൃഗങ്ങളെ പേടിച്ച് ഈ ഷെഡിന് മുകളിൽ ഉള്ള കുന്നിലെ മരത്തിൽ ഏർമാടത്തിലാണ് രാത്രി സമയങ്ങളിൽ കുഞ്ഞുങ്ങളുമായി കഴിയുന്നത്.
ഈ കൊച്ച് കുഞ്ഞുങ്ങൾ വലിയ കോണിയിൽ തൂങ്ങി വലിഞ്ഞാണ് മുകളിൽ കയറുന്നത്. ഏതു നിമിഷവും കാല് വഴുതി താഴെ വീഴാവുന്ന അവസ്ഥയാണ്.

കഴിഞ്ഞ ദിവസം ആ വീഡിയോ സി പി റ്റി യുടെ ശ്രദ്ധയിൽപെട്ട ഉടൻ തന്നെ സി പി റ്റി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയത്തിൽ ഇടപെടുകയും കമ്മിറ്റിയുടെ നിർദ്ദശപ്രകാരം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
സി പി റ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകൂമാർ , പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ , സെക്രട്ടറി അനിൽ പന്തളം , ട്രഷറർ അജിൻ , ജില്ലാ കമ്മിറ്റി അംഗം ബിജോയ്, ഫോറസ്റ്റ് വാച്ചർ രാജൻ തുടങ്ങിയവർ നേരിൽ പോവുകയും ചില സുമനസുകളുടെ കൂടെ സഹായത്തോടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും അവശ്യ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു.

error: Content is protected !!