കേരളോത്സവം വിപുലമായി സംഘടിപ്പിച്ച്  കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്


കോഴഞ്ചേരി ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2022 ന്റെ സമാപന സമ്മേളനം എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായ ഷേയ്ക്ക് ഹസന്‍ ഖാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ് ജോണിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ചടങ്ങ് ക്രമീകരിച്ചത്.
രണ്ട് ദിവസമായി നടന്ന കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ഷെയ്ക്ക് ഹസന്‍ ഖാനെ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാനതലത്തില്‍ ഡ്രംസ് ഐറ്റത്തില്‍ ജേതാവായി നാഷണല്‍ ലെവലിലേക്ക് മത്സരാര്‍ഥിയായ ഹേമന്ത് കൃഷ്ണനെ പഞ്ചായത്ത് ക്യാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. 2021 -22 വര്‍ഷം 10,12 ക്ലാസുകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ മെമെന്റോ നല്‍കി അനുമോദിച്ചു.]
വിളംബര ജാഥയോടെ തുടക്കം കുറിച്ച കേരളോത്സവത്തില്‍ കായിക മത്സരങ്ങളായ വോളിബോള്‍, ഫുട്‌ബോള്‍, വടംവലി, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, അത്ലറ്റികസ് മത്സരങ്ങളും കലാ മത്സരങ്ങളും സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ റോയി ഫിലിപ്പ്, സുനിത ഫിലിപ്പ്, സുമിത ഉദയകുമാര്‍, ബ്ലോക്ക് അംഗം സാറാമ്മ ഷാജന്‍, ജനപ്രതിനിധികളായ ടി.ടി വാസു, ബിജോ .പി മാത്യു, ബിജിലി .പി ഈശോ, മേരിക്കുട്ടി, റാണി കോശി, സോണി കൊച്ചുതുണ്ടിയില്‍, സാലി ഫിലിപ്പ്, ഗീതു മുരളി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുധാ ശിവദാസ്, സെക്രട്ടറി ഷാജി .എ തമ്പി, മറ്റു പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, കായിക പ്രേമികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു.
error: Content is protected !!