കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യം : ഡെപ്യൂട്ടി സ്പീക്കര്‍

കലോത്സവങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ സബ് ജില്ലാ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. മല്‍സരിക്കുന്ന ഇനത്തെക്കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനും അവസരം നല്‍കുന്ന വേദിയായി കലോത്സവവേദികള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവം ഈമാസം 24 വരെ ആണ്. പറക്കോട് അമൃത ഗേള്‍സ്, ബോയ്സ്, പി.ജി.എം ടി.ടി.ഐ, എന്‍.എസ്.യു.പി.എസ് എന്നിവിടങ്ങളിലായി ആണ്  മത്സരങ്ങള്‍ നടക്കുന്നത്. കലാമേളയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാര്‍ നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ ഡി.സജി അധ്യക്ഷനായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള,  ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ സീമാദാസ്, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദ്ദിന്‍, ശശികുമാര്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധാ പത്മകുമാര്‍, ബാബു ജോണ്‍, ഇ.കെ. സുരേഷ്, ജി. ഉണ്ണികൃഷ്ണന്‍, ആര്‍. വിധു, കെ ബിന്ദു, ആനന്ദ് എസ് ഉണ്ണിത്താന്‍, രമ്യ, കെ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള അധ്യക്ഷനാകും. പ്രളയവും കോവിഡും കടന്ന് നാലുവര്‍ഷത്തിന് ശേഷമാണ് കലോത്സവം നടക്കുന്നത്.

error: Content is protected !!