Trending Now

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ആർ എൻ സിംഗ് ചുമതലയേറ്റു

 

konnivartha.com : ദക്ഷിണ റെയിൽവേയുടെ ജനറൽ മാനേജരായി ആർ എൻ സിംഗ് 2022 നവംബർ 7-ന് ചുമതലയേറ്റു. 1986 ബാച്ചിലെ ഐആർഎസ്ഇ കേഡറിലെ (ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എഞ്ചിനീയേഴ്‌സ്) ഉദ്യോഗസ്ഥനായ ആർ എൻ സിംഗ് ഡൽഹി ഡിവിഷനിലെ ഡിവിഷണൽ റെയിൽവേ മാനേജർ, ഡിഎഫ്സിസിഐഎൽ (ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്) മാനേജിംഗ് ഡയറക്ടർ തുടങ്ങി ഇന്ത്യൻ റെയിൽവേയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സുപ്രധാന എക്‌സിക്യൂട്ടീവ്, മാനേജ്‌മെന്റ് പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി ചുമതലയേൽക്കുന്നതിന് മുമ്പ് ആർ.എൻ. സിംഗ് റെയിൽവേ മന്ത്രാലയത്തിലെ അടിസ്ഥാനസൗകര്യ പ്രിൻസിപ്പൽ എക്സിക്യൂട്ടീവ് ഡയറക്ടർ, റെയിൽവേ ബോർഡിലെ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

R N Singh assumed charge as the General Manager of Southern Railway on 7th November 2022.  An officer of IRSE cadre (Indian Railway Service of Engineers) of 1986 batch, R.N. Singh has served Indian Railways and PSUs in important executive and management positions such as Divisional Railway Manager, Delhi Division, Managing Director, DFCCIL (Dedicated Freight Corridor Corporation of India Limited),.  Prior to taking over as General Manager, Southern Railway, Shri R.N. Singh held the post of Principal Executive Director, Infrastructure, Ministry of Railways and Secretary, Railway Board.

error: Content is protected !!