ഒരായിരം ഓർമ്മകളുമായി ആ പഴയ ക്ലാസ്സ്‌ മുറികളിലേക്ക് വീണ്ടും അവരെത്തി

 

konnivartha.com /കലഞ്ഞൂർ : ഒരായിരം ഓർമ്മകളുമായി ആ പഴയ ക്ലാസ്സ്‌ മുറികളിലേക്ക് വീണ്ടും അവരെത്തി. രണ്ട് പതിറ്റാണ്ട് മുൻപ് പിന്നിട്ട വഴികളിൽ തിരികെ എത്തിയപ്പോൾ നിറഞ്ഞ സന്തോഷം മനസ്സിൽ തുളുമ്പി.

കലഞ്ഞൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ 2000 ബാച്ചിൽ പത്താം ക്ലാസ്സിൽ പഠിച്ചവരാണ് ഓർമ്മക്കൂട്ടം എന്ന കൂട്ടായ്മയിൽ പങ്കെടുത്തത്. ഈ ഒത്തുചേരലിനായി വളരെ മുൻപ് തന്നെ നവമാധ്യമ കൂട്ടായ്മ ഇവർ രൂപവൽക്കരിക്കുകയും അന്ന് ഒപ്പം പഠിച്ചവരെ കണ്ടെത്തുന്നതിന് ഉള്ള ശ്രമവും ആരംഭിച്ചിരുന്നു.

അന്നത്തെ അദ്ധ്യാപകർ ആയിരുന്ന ജയിൻ, റീനാ പീറ്റർ, ശാന്തി, ആനന്ദവല്ലി, ഉണ്ണികൃഷ്ണൻ, സുധർമ്മ എന്നിവരും ഈ പരിപാടിയിൽ നിറസാന്നിദ്ധ്യം ആയിരുന്നു. കൈലാസ് സാജ്, അജീഷ് നാരായണൻ, രേഖാ. എസ്. നായർ, ശ്രീജ സജി, റാണിമോൾ, മജോ മാമച്ചൻ, പ്രമോദ് കൂടൽ എന്നിവർ നേതൃത്വം നൽകി

error: Content is protected !!