അമൃത വി എച്ച് എസ് എസ്, എന്‍ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ രക്ത ദാന ക്യാമ്പ് നടത്തി

 

konnivartha.com : എന്‍ എസ് എസ് ദിനാചരണത്തിന്‍റെ ഭാഗമായികോന്നി അമൃത വി എച്ച് എസ് എസ് എന്‍ എസ് എസ് യൂണിറ്റ് ആഭിമുഖ്യത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് നടത്തി . നിരവധി യുവാക്കള്‍ ക്യാമ്പില്‍ പങ്കെടുത്തു .

പ്രിന്‍സിപ്പാള്‍ കൃഷ്ണ കുമാര്‍ ജിയുടെ അധ്യക്ഷതയില്‍  കൂടിയ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഉത്ഘാടനം ചെയ്തു .ഗിരീഷ്‌ കുമാര്‍ ഡി സ്വാഗതം പറഞ്ഞു . ഡോ പ്രൈറ്റി സഖറിയ ജോര്‍ജ് മുഖ്യ പ്രഭാക്ഷണം നടത്തി . സുരേഷ് കുമാര്‍ , മെനി രാധിക റാണി , മിനി മാത്യൂ എന്നിവര്‍ സംസാരിച്ചു . ഫിര്‍ഭൌസിയ നന്ദി രേഖപ്പെടുത്തി

error: Content is protected !!