ഹർത്താലുകളില്‍ നിന്നും നാടിനെ രക്ഷിക്കുക: ഒറ്റയാള്‍ സമരവുമായി വിനോദ്

 

konnivartha.com : കേരളത്തില്‍ ബന്ദ്‌ നിരോധിച്ചപ്പോള്‍ ഹര്‍ത്താല്‍ എന്ന ഓമനപ്പേരില്‍ നടക്കുന്ന സ്തംഭനവും പൊതു മുതല്‍ നശിപ്പിക്കുന്നതുമായ പ്രവണത കൂടിയതോടെ നിയമത്തിന്‍റെ മുന്നില്‍ യാചനയുമായി കുചേല വേഷത്തില്‍ ഒറ്റയാള്‍ സമരവുമായി ഒരാള്‍ .ഇത് വിനോദ് .സ്ഥലം പത്തനംതിട്ട നാരങ്ങാനം നിവാസി .

ഇന്നത്തെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ തീര്‍ത്തും അനാവശ്യമായിരുന്നു എന്ന് വിനോദ് പറയുന്നു . കേരളത്തില്‍ ഹര്‍ത്താല്‍ കൂടി നിരോധിക്കണം എന്നാണ് വിനോദ് പറയുന്നത് . ഇത്തരം സമരം നാടിന് ഒരിക്കലും ഗുണം ചെയ്യില്ല . സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്വാതന്ത്രത്തോടെ സഞ്ചരിക്കാന്‍ കഴിയണം . ഇതിനു വേണ്ടിയാണ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ നാരങ്ങാനം സ്വദേശി വിനോദ് ഇത്തരം ഒരു ഒറ്റയാൾ പ്രതിഷേധം നടത്തിയത്

error: Content is protected !!