പോപ്പുലർ ഫ്രണ്ട് ഹർത്താൽ :കോന്നിയിൽ പെട്രോൾ പമ്പും തുറന്നില്ല

 

 

Konnivartha. Com :പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ )അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ചു പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കേരളത്തിൽ മാത്രം പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.

 

കോന്നിയിൽ മൂന്ന് പെട്രോൾ പമ്പുകളും തുറന്നിട്ടില്ല. പോലീസ് സുരക്ഷയോടെ ആവശ്യ സർവീസായ പമ്പുകൾ തുറക്കണം എന്ന് സ്വകാര്യ വാഹന ഉടമകൾ ആവശ്യം ഉന്നയിച്ചു. സ്വകാര്യ ആവശ്യത്തിനും ആശുപത്രിയിൽ, എയർ പോർട്ട് എന്നിവിടെ പോകേണ്ടവർ ആണ് പമ്പ് ഇല്ലാത്തതോടെ കുടുങ്ങിയത്.

കോന്നിയിലെ മൂന്ന് പമ്പും തുറന്നിട്ടില്ല. പോലീസ് ഇടപെട്ട് പമ്പുകൾ തുറപ്പിക്കണം. കോന്നി ട്രാഫിക്, കെ എസ് ആർ ടി സി എന്നിവിടെ പോലീസ് വ്യന്യസിച്ചു.

 

പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഒന്ന് കോന്നിയാണ്. രാവിലെ മുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഇറങ്ങി.കെ എസ് ആർ ടി സി കോന്നി കൊക്കാത്തോട് സർവീസ് രാവിലെ തുടങ്ങി.

error: Content is protected !!