Trending Now

കല്ലേലി കാവില്‍ കന്നിയിലെ ആയില്യം പൂജ സമര്‍പ്പിച്ചു

konnivartha.com: കന്നി മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു.
പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗ്ഗത്തിനും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി മണ്ണില്‍ നിന്നും വന്ന നാഗത്താന്‍മാര്‍ക്ക് ഊട്ട് അര്‍പ്പിച്ചു .

രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ  നിത്യ അന്നദാനം നടന്നു .

രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി .  തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട്   കരിക്ക് അഭിഷേകം  സമര്‍പ്പിച്ചു . ഊട്ട് പൂജയും  സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക് വിനീത് ഊരാളി ,ഭാസ്ക്കരന്‍ ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു