കെഎസ്ആർടിസി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം: സംഘടനാ ബലത്തില്‍ വാഴുന്ന “ഗുണ്ടകളായ ജീവനകാരെ” പിരിച്ചു വിടണം

Spread the love

 

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനം.മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. കെ.എസ്.ആർ.ടി.സി ജീവനക്കാരാണ് മർദ്ദിച്ചത്. ആമച്ചൽ സ്വദേശി പ്രേമനന്ദനും മക്കൾക്കുമാണ് മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടി.

പ്രേമനും രണ്ട് പെൺ മക്കളും ഇന്ന് രാവിലെയാണ് കാട്ടാക്കട ഡിപ്പോയിൽ എത്തുന്നത്. കോഴ്‌സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. പ്രേമനെ ബലം പ്രയോഗിച്ച് ഇവിടെ നിന്ന് മാറ്റാനും കുട്ടികളെയടക്കം ഉന്തിയും തള്ളിയും മാറ്റാൻ ശ്രമിച്ചു.
.കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദനമേറ്റ സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. കെഎസ്ആര്‍ടിസി എംഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു.കാട്ടാക്കടയിലേത് ദൗര്‍ഭാഗ്യകരമാണെന്നും മുഴുവന്‍ ജീവനക്കാര്‍ക്കും അവമതിപ്പ് ഉണ്ടാക്കുന്ന സംഭവമാണ് ഉണ്ടായതെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു .

കേരളത്തിലെ കെ എസ് ആര്‍ ടി സിയില്‍ തൊഴിലാളി സംഘടനകളുടെ പേരില്‍ ഗുണ്ടായിസം കാണിക്കുന്ന ഒരു സംഘം ജീവനകാര്‍ ഇപ്പോഴും ഉണ്ട് . ഇത്തരം ജീവനകാരെ ജോലിയില്‍ നിന്നും പിരിച്ചു വിടാന്‍ മാനേജ്മെന്റ് തയാര്‍ ആകണം എന്നാണ് പൊതു ജന സംസാരം . ഈ രീതിയാണ് തുടരുന്നത് എങ്കില്‍ കെ എസ് ആര്‍ ടി സി എന്നൊരു സ്ഥാപനം പോലും വരും കാലത്ത് കേരളത്തില്‍ കാണില്ല . ഇപ്പോഴേ നഷ്ടം കൂടെ ഗുണ്ടകളായ ഒരു സംഘം തൊഴിലാളികളും . പിന്നെ എങ്ങനെ ഈ സ്ഥാപനം നന്നാവും .

error: Content is protected !!