സംസ്ഥാന സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക ബിഎംഎസ്

Spread the love

 

konnivartha.com : തൊഴിലാളികളുടെ സർക്കാർ എന്ന അവകാശപ്പെടുന്ന പിണറായി സർക്കാർ നടപ്പിലാക്കുന്ന 12 മണിക്ക് ഡ്യൂട്ടി ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണമെന്ന് ജില്ലാ സെക്രട്ടറി എ കെ ഗിരീഷ് ആവശ്യപ്പെട്ടു

ബി എം എസ് കോന്നി മേഖലയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് അനൂപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മേഖല സെക്രട്ടറികെ എന്‍ സതീഷ് കുമാർ സ്വാഗതവും KSTES സംസ്ഥാന സെക്രട്ടറി കെ എല്‍ യമുനാ ദേവി, കണ്ണൻ, ജിതിൻ, അച്ചുത കുറുപ്പ് . ശിവരാമൻ നായർ എന്നിവർ ആശംസയും , KSTES ജില്ലാ : വൈസ് പ്രസിഡന്റ് പി ബിനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി

error: Content is protected !!