
konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ജൂനിയര്‍ എഞ്ചിനീയര്‍ ( സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കോണ്‍ട്രാക്ട്‌സ് ) ഓപ്പണ്‍ മത്സരാധിഷ്ഠിത കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നവംബര്‍ 2022ന് രാജ്യത്തുടനീളം നടത്തും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.
100 രൂപയാണ് അപേക്ഷ ഫീസ്. വനിത /എസ്സി/എസ്ടി/ഇഎക്‌സ്എസ് വിഭാഗങ്ങള്‍ക്ക് ഫീസില്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഓഗസ്റ്റ് 02 രാത്രി 11 മണിവരെയാണ്. ഒഴിവുകളുടെ എണ്ണം പിന്നീട് നിശ്ചയിക്കും.
ശമ്പളം എക്സ് വിഭാഗത്തിലുള്ള നഗരങ്ങളില്‍ ഏകദേശം 62,000 രൂപ ആയിരിക്കും.
ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും വിശദ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. ആവശ്യമായ സഹായത്തിന് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും വൈകുന്നേരം 5 മണിക്കുമിടയില്‍ 080-25502520, 9483862020 എന്നീ ഹെല്പ് ലൈന്‍ നമ്പരുകളില്‍ വിളിക്കാം.
Staff Selection Commission invites applications for Junior Engineer Exam-2022
Staff Selection Commission will conduct an open competitive and computer-based Junior Engineer (Civil, Mechanical, Electrical, Quantity Surveying, and Contracts) Examination 2022′ in November 2022. The exact exam date will be announced later through the SSC website. Candidates may apply before 02 August 2022 till 11 PM. The number of vacancies will be decided later.
The fee is exempted for women/SC/ST/PwD/Ex-Serviceman categories. Salary will be around Rs 62,000 in X category cities.
For application submission and more details, interested candidates may visithttp://ssc.nic.in, www.ssckkr.kar.nic.in. Candidates may also contact helpline numbers 080-25502520 and 9483862020 between 10 am and 5 pm from Monday to Friday.