കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി അന്വേഷിക്കണം : ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്

 

 

konnivartha.com :  കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതികൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, പ്രതിപക്ഷത്തെ അംഗീകരിക്കാതെ തീരുമാനങ്ങൾ കൈകൊള്ളുന്ന പ്രസിഡൻ്റിൻ്റെ നിലപാടുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടും ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കോന്നി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച യോഗം ഡി സി സി വൈസ്പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു .തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് ആർ.ദേവകുമാർ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുലേഖ .വി .നായർ, റോജി ഏബ്രഹാം, അഡ്വ.സി.വി.ശാന്തകുമാർ, ദീനാമ്മ റോയി, ജോസ് പനച്ചക്കൽ, ഐവാൻ വകയാർ, ജോയൽ മാത്യു, അലൻ ജിയോമൈക്കിൾ, എൽസി ഈശോ, ശ്രീകല.എസ്സ്.നായർ, കെ.ആർ.പ്രമോദ്, എം.കെ.മനോജ്, നിഖിൽ ചെറിയാൻ, മോൻസി ഡാനിയൽ, ജോസഫ്.പി .വി.വിമൽ വള്ളിക്കോട്, സുബാഷ് നടുവിലേതിൽ എന്നിവർ പ്രസംഗിച്ചു

error: Content is protected !!