കോന്നി ടൗണിൽ കാട്ടു പന്നിയുടെ ആക്രമണം

 

konnivartha.com : കോന്നിയിൽ  പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണം. രണ്ട് ഓട്ടോ ഡ്രൈവർമാർക്കും ഓട്ടോറിക്ഷകൾക്കും തുണി കടയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്.

 

കഴിഞ്രാഞ ദിവസം   രാവിലെ  8ന് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിനു പിന്നിൽ നിന്നാണ് കാട്ടുപന്നി പാഞ്ഞെത്തിയത്. ഇവിടത്തെ ഇരുമ്പുവല തകർത്തെത്തിയ പന്നി ആനകുത്തി സ്വദേശി നൗഷാദ്, കൊന്നപ്പാറ സ്വദേശി കമലാസനൻ എന്നിവരെ കുത്തി.

 

കുത്തേറ്റവർ നിലത്തു വീണെങ്കിലും പരുക്കില്ല. തുടർന്ന് രണ്ട് ഓട്ടോറിക്ഷകളുടെ വശങ്ങളും കുത്തിയിളക്കി. തുടർന്ന് റോഡ് മുറിച്ചു പാഞ്ഞ പന്നി എതിർവശത്തെ തുണിക്കടയുടെ വലിയ കണ്ണാടിയിൽ ഇടിച്ചു വീണ്ടും ഓടി.കോന്നി ടൌണ്‍ പ്രദേശത്ത് ആദ്യമായാണ്‌ കാട്ടു പന്നി ആക്രമണം നടത്തുന്നത് . കോന്നിയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ എല്ലാം കാട്ടു പന്നി വളരെ ഏറെ ശല്യം വിതയ്ക്കുന്നു .

error: Content is protected !!