തിന്മയ്ക് എതിരെയുള്ള നന്മയുടെ സുദിനം കൂടിയാണ് ഓരോ ജന്മാഷ്ടമിയും

ശ്രീ കൃഷ്ണ ജയന്തി

 

konnivartha.com : ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ജന്മാഷ്ടമി. ഹിന്ദുമത വിശ്വാസികൾ രാജ്യമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു. ഭഗവാൻ മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ശ്രീകൃഷ്ണനെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകൾ ഇന്ന്

ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി മഹാശോഭായാത്രകളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആഗസ്ത് 18 വ്യാഴം വൈകിട്ട് 4 മണിക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ ജിതേഷ്ജി നിർവഹിക്കും.

ചിങ്ങ മാസത്തിലെ കറുത്തപക്ഷ അഷ്ടമിയും രോഹിണിയും ചേര്‍ന്ന ദിവസം അർധരാത്രിയിലാണ് ശ്രീകൃഷ്ണന്റെ ജനനം. ഈ ദിവസം ഗോകുലാഷ്ടമി, കൃഷ്ണാഷ്ടമി, അഷ്ടമി രോഹിണി, ശ്രീ ജയന്തി, ശ്രീകൃഷ്ണ ജയന്തി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
മഥുരയിലെ രാജകുടുംബത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായാണ് ശ്രീകൃഷ്ണൻ ജനിക്കുന്നത്.

ദേവകിയുടെ അധികാരമോഹിയായ സഹോദരൻ കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കി. എന്നാൽ ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കംസനെ വല്ലാതെ ഭയപ്പെടുത്തി. കൃഷ്ണൻ ജനിച്ച ഉടൻ വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിച്ചു. അമ്പാടിയിലാണ് ശ്രീകൃഷ്ണൻ കളിച്ചുവളര്‍ന്നത്. അതിനാൽ, ജന്മാഷ്ടമി, കൃഷ്ണന്റെ ജനനം മാത്രമല്ല, കംസ രാജാവിനെതിരായ വിജയവും അടയാളപ്പെടുത്തുന്നു.തിന്മയ്ക് എതിരെയുള്ള നന്മയുടെ സുദിനം കൂടിയാണ് ഓരോ ജന്മാഷ്ടമിയും

error: Content is protected !!