ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണ യൂണിറ്റ് ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു

Spread the love

ജില്ലാ പഞ്ചായത്തും ക്ലീന്‍ കേരളാ കമ്പനിയും സംയുക്തമായി കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കില്‍ നിര്‍മിക്കുന്ന സംയോജിത പ്ലാസ്റ്റിക്ക് പാഴ്വസ്തു സംസ്‌കരണയൂണിറ്റിന്റെ ശിലാസ്ഥാപനം തദ്ദേശ – എക്സൈസ് വകുപ്പ് മന്ത്രി  എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓഗസ്റ്റ് 12 ന് വൈകുന്നേരം നാലിന് നിര്‍വഹിക്കും.
പരിപാടിയുടെ സംഘാടക സമിതി രൂപീകരണം കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍  ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയായിരുന്നു. മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാര്‍, മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ്, കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്,  ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. മധുസൂദനന്‍ നായര്‍, ബിനു വര്‍ഗീസ്, ജില്ലാ പ്ലാനിംഗ് കമ്മറ്റി സര്‍ക്കാര്‍ നോമിനി എസ്.വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിമി നിറ്റി കൈപ്പള്ളില്‍, ബ്ലോക്ക് പഞ്ചായത്തംഗം ബാബുകൂടത്തില്‍,  ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി അഡ്വ. മാത്യു. ടി. തോമസ് എംഎല്‍എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ (രക്ഷാധികാരികള്‍ ), ബിന്ദു ചന്ദ്രമോഹനന്‍ (മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് -ചെയര്‍പേഴ്സണ്‍),
ശ്രീദേവി സതീഷ് ബാബു (കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് – കണ്‍വീനര്‍),
ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.കെ. ലതാകുമാരി, എസ്.വി. സുബിന്‍, സി.എം. മോഹന്‍, എം.ബി. ദിലീപ് കുമാര്‍, സ്മിത വിജയരാജന്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍), ഗ്രാമ – ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു

error: Content is protected !!