ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

Spread the love

ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

konnivartha.com : റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിലവിലുളള ടൈപ്പിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന.

 

2023 മാര്‍ച്ച് 31 വരെയാണ് കാലാവധിയെങ്കിലും പിഎസ്‌സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുളള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോണ്‍ : 0473 5 227 703.

error: Content is protected !!