ഇന്ത്യയുടെ പി.വി. സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യൻ

 

ഇന്ത്യയുടെ പി.വി. സിന്ധുവിന് സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ചൈനയുടെ വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 21-9, 11-21, 21-15. ഞായറാഴ്ച നടന്ന ഫൈനലില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവും ലോക 11-ാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് ഷി യിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം നേടിയത്. ഈ വര്‍ഷം സിന്ധു നേടുന്ന മൂന്നാമത്തെ കിരീടമാണിത്.ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. സെമിയില്‍ ലോക 38-ാം നമ്പര്‍ താരം ജപ്പാന്റെ സെയ്ന കാവക്കാമിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സൈന നേവാളിന് ശേഷം സിങ്കപ്പുര്‍ ഓപ്പണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് സിന്ധു.

ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്നും ഭാവി കളിക്കാർക്ക് പ്രചോദനം നൽകുമെന്നും ശ്രീ മോദി പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

“ആദ്യമായി സിംഗപ്പൂർ ഓപ്പൺ കിരീടം നേടിയ പി സിന്ധുവിനെ ഞാൻ അഭിനന്ദിക്കുന്നു. അവർ വീണ്ടും തന്റെ അസാധാരണമായ കായിക കഴിവുകൾ പ്രകടിപ്പിക്കുകയും വിജയം നേടുകയും ചെയ്തു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്, ഭാവി കളിക്കാർക്ക് ഇത് പ്രചോദനം നൽകും.”

The Prime Minister, Shri Narendra Modi has congratulated P V Sindhu on winning her first ever Singapore Open title. Shri Modi has also said that It is a proud moment for the country and will also give inspiration to upcoming players.

In a reply to a tweet by Union Sports Minister, Shri Anurag Singh Thakur, the Prime Minister said;

“I congratulate @Pvsindhu1 on winning her first ever Singapore Open title. She has yet again demonstrated her exceptional sporting talent and achieved success. It is a proud moment for the country and will also give inspiration to upcoming players.”

error: Content is protected !!