പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണം ? അതിനുള്ള ഉത്തരം ഇതാ

പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി പഠനത്തിനു ശേഷം എന്ത് കോഴ്‌സ് എവിടെ പഠിക്കണമെന്ന ചിന്ത മിക്കവരെയും അലട്ടാറുണ്ട്. ഇവിടെയാണ്‌ പത്തനംതിട്ടയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റ് (SMET) എന്ന സ്ഥാപനത്തിന്റെ പ്രസക്തി.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എന്ത് സംശയത്തിനുമുള്ള ഉത്തരം ഇവിടെനിന്നും ലഭിക്കും. കുട്ടികളുടെ അറിവ് പരിപോഷിപ്പിച്ചെടുക്കുന്നതിനായി എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടേഷന്‍, കരിയര്‍ ഗൈഡന്‍സ്, എന്‍ട്രന്‍സ് കോച്ചിംഗ്, ഇംഗ്ലീഷ് ഭാഷാ പരിശീലനം തുടങ്ങി വ്യത്യസ്ത മേഖലകളിലെ പ്രകടനമികവാണ് എസ്എംഇടിയെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വ്യത്യസ്തമാക്കുന്നത്.

 

നോബിള്‍ പീറ്റര്‍ എന്ന ചെറുപ്പക്കാരന്റെയും അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീനയുടെയും കഠിനാദ്ധ്വാനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിജയമാണ് എസ്എംഇടി എന്ന സ്ഥാപനം. വളരെ കുറച്ച് വിദ്യാര്‍ത്ഥികളുമായി പത്തനംതിട്ടയില്‍ തുടങ്ങിയ സ്ഥാപനം പിന്നീട് മികവാര്‍ന്ന വിദ്യാഭ്യാസവുമായി കോട്ടയം, ഇടുക്കി, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, ബാംഗ്ലൂര്‍, ചെന്നൈ, മംഗലാപുരം, സേലം എന്നീ സ്ഥലങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു.

 

എന്‍ട്രന്‍സ് കോച്ചിങ്ങിൽ കേരളത്തിലും കർണാടകയിലും കഴിഞ്ഞ ഏഴ് വർഷമായി ഏറ്റവും കൂടുതൽ റിസൾട്ട് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റ്. കൂടാതെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും എല്ലാ ആശങ്കകളും പരിഹരിച്ച്  മേന്മയേറിയ വിദ്യാഭ്യാസത്തിലൂടെയും മികച്ച കോഴ്‌സുകളിലൂടെയും വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുകയാണ്   SMET.

ഗവർണറുടെ കൈയിൽ നിന്നും ബെസ്റ്റ് എഡ്യൂക്കേഷണൽ ട്രസ്റ്റ് അവാർഡും SMET കരസ്ഥമാക്കിയിട്ടുണ്ട്. എൻട്രൻസിന് പുറമെ യു പി എസ് സി പരിശീലനവും എട്ടാം ക്ലാസ് മുതലുള്ള കുട്ടികൾക്ക്  ട്യൂഷൻ ക്ലാസ്സുകളും SMET നൽകുന്നു. ഇത്തരത്തിൽ വിദ്യാഭ്യാസ രംഗത്ത് ആവശ്യമുള്ള എല്ലാ സംശയങ്ങളും ദൂരീകരിക്കാൻ SMETയ്ക്ക് സാധിക്കുന്നു.

 

ഉന്നത വിദ്യാഭ്യാസവും മാന്യമായ ഒരു ജോലിയും ആഗ്രഹിക്കുന്നവര്‍ക്കൊരു താങ്ങും തണലുമാണ് എസ്എംഇടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റ് മേരീസ് എഡ്യുക്കേഷന്‍ ട്രസ്റ്റ്. 2012ല്‍ തുടങ്ങിയ എസ്എംഇടി യുടെ നീണ്ട പത്ത് വര്‍ഷക്കാലത്തെ പ്രകടനമികവ് മാത്രം നോക്കിയാല്‍ മതി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഈ സ്ഥാപനത്തിനുള്ള പങ്ക് മനസിലാകുവാന്‍. എസ്എംഇടി യുടെ കൈപിടിച്ച് വിജയിച്ചു കയറിയവര്‍ ഇന്ന് കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി മികച്ച കമ്പനികളില്‍ ജോലി ചെയ്യുകയാണ് . ഒരു വിദ്യാർത്ഥി പഠനം ആരംഭിക്കുന്നത് മുതൽ പഠിച്ച് ഇറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കും SMET ഒപ്പം ഉണ്ടാകും. അത് തന്നെയാണ് SMET യുടെ വിജയ രഹസ്യവും.

കോവിഡ് കാലത്ത് എങ്ങനെ പഠിക്കാമെന്നും മികച്ച കമ്പനികളില്‍ എങ്ങനെ പ്ലേസ്‌മെന്റ് നേടാമെന്നും ഓണ്‍ലൈന്‍ സാങ്കേതിക വിദ്യയിലൂടെ എസ്എംഇടി കാണിച്ചുതന്നിരുന്നു. പ്രഗല്‍ഭരായ അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത്. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് വളരെ പെട്ടെന്ന്‌, നേരിട്ടെന്നപോലെ  മറുപടി നല്‍കുവാനും എസ്എംഇടിയിലെ അധ്യാപകര്‍ക്കാകുന്നു.

 

ശ്രേഷ്ടമായ വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ജോലി ലഭിക്കാന്‍ പര്യാപ്തരാക്കുന്നതിനൊപ്പം സമൂഹത്തിന് ഉപകാരപ്പെടുന്ന നല്ല വ്യക്തിത്വങ്ങളാക്കി മാറ്റാനും എസ്എംഇടിക്ക് സാധിക്കുന്നുണ്ടെന്ന് സാരഥികളായ നോബിള്‍ പീറ്ററും ക്രിസ്റ്റീനയും വ്യക്തമാക്കുന്നു. SMET യെപ്പറ്റി കൂടുതല്‍ അറിയാം http://www.smetindia.com
contact numbers: 85930 00410, 97450 00410
Mail – info@smetindia.com

 

error: Content is protected !!