പത്തനംതിട്ടയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് വീണ്ടും പഴകിയ ഭക്ഷണം പിടികൂടി

 

konnivartha.com : പത്തനംതിട്ട നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി, ഖലീല ബോർമ, ജോസ് ഹോട്ടൽ, മിഷ്ബി ഹോട്ടൽ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗശൂന്യമായ ആഹാരപദാർത്ഥങ്ങൾ പിടിച്ചെടുത്തു പിഴ ഈടാക്കുന്നതിലേക്കു നോട്ടീസ് നൽകി .

വൃത്തി ഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഇന്ന് 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 8 സ്ഥാപനങ്ങളിൽനിന്നും ആണ് പഴയതും ഉപയോഗ ശൂന്യവും ആയ ആഹാരസാധനങ്ങൾ കണ്ടെത്തിയത്.

പരിശോധനയിൽ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കത്തിക്കുന്ന ഡയാന ബോർമക്കും നോട്ടീസ് നൽകി. പരിശോധനകൾക്ക് നഗരസഭ ഹെൽത്ത് സൂപ്പർവൈസർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ദീപു രാഘവൻ, സുജിത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌ അറിയിച്ചു.

error: Content is protected !!