കോന്നി മെഡിക്കൽ കോളജിലേക്ക് കൂടുതൽ സർവീസുമായി കെഎസ്ആർടിസി: പ്രൈവറ്റ് ബസ് അനധികൃതമായി സര്‍വീസ് നടത്തുന്നതായി പരാതി

Spread the love

konnivartha.com : മെഡിക്കൽ കോളജിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ആരംഭിച്ചതോടെ പ്രൈവറ്റ് ബസ്സ്‌ അനധികൃതമായി കൂടുതല്‍ സര്‍വീസ് നടത്തുന്നതായി പരാതി . കോന്നി ആര്‍ ടി ഒ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . ആശുപത്രിയില്‍ എത്തുന്ന രോഗികളെ ബുദ്ധിമുട്ടിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസ്സ്‌ പ്രൈവറ്റ് ബസ്സ്‌ തൊഴിലാളികള്‍ തടഞ്ഞു എന്നും പരാതി ഉയര്‍ന്നു

പ്രൈവറ്റ് ബസ്സിനു 11.30 കഴിഞ്ഞാല്‍ 2.30 നെ സര്‍വീസ് നടത്താന്‍ അനുമതി ഉള്ളൂ എങ്കിലും 12 മണിയോടെ വീണ്ടും സര്‍വീസ് നടത്തുന്നത് കെ എസ് ആര്‍ ടി സി തടഞ്ഞു . ഇതിനെ തുടര്‍ന്ന് പ്രൈവറ്റ് ബസ്സ്‌ തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി ബസ്സ്‌  തിരിച്ചും  തടഞ്ഞതായി പരാതി ഉയര്‍ന്നു .

ഒ പി സമയം കഴിയുന്നത്‌ വരെ കെ എസ് ആര്‍ ടി സി 15മിനിറ്റ് ഇടവിട്ട് കോന്നി സ്റ്റേഷനിൽ നിന്ന് സര്‍വീസ് നടത്തുന്നുണ്ട് . പ്രൈവറ്റ് ബസുകള്‍ക്ക് അനുവദിക്കാത്ത സമയത്ത് ഓടിയത് ആണ് കെ എസ് ആര്‍ ടി സി ചോദ്യം ചെയ്യുന്നത് . ബസുകളുടെ സമയത്തെച്ചൊല്ലി മെഡിക്കൽ കോളജ് പരിസരത്ത് കഴിഞ്ഞ ദിവസവും സ്വകാര്യ, കെഎസ്ആർടിസി ബസ് ജീവനക്കാർ തമ്മില്‍ തര്‍ക്കം നടന്നിരുന്നു . അതിന്‍റെ തുടര്‍ച്ചയെന്നോണം യാത്രക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കി പ്രൈവറ്റ് ബസിലെ തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി ബസ്സ്‌ തടഞ്ഞതായി കെ എസ് ആര്‍ ടി സി കോന്നി ഡിപ്പോ അധികൃതര്‍ അറിയിച്ചു .

 

പ്രൈവറ്റ് ബസ്സ്‌ മുതലാളിയോ തൊഴിലാളികളോ തങ്ങളുടെ ഭാഗം ഇതുവരെ അറിയിച്ചിട്ടില്ല

ഈ വീഡിയോ കഴിഞ്ഞ ദിവസം നടന്ന തര്‍ക്കം :രോഗികളെ കൂടി ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ ഉള്ള സംസാരം ആണ് ഉണ്ടാകുന്നത് .ഇത് അനുവദിക്കാന്‍ കഴിയില്ല 

 

 

error: Content is protected !!