കോന്നി പൊലീസ് സ്റ്റേഷനിൽ മർദനമെന്ന് പരാതി : സി പി ഐ എം ഏരിയാ സെക്രട്ടറിയെ പൊലീസ് സ്റ്റേഷനിൽ നിന്നും ഇറക്കി വിട്ടതായും പരാതി

Spread the love

 

konnivartha.com : ആരോപണ വിധേയരെ കോന്നി പൊലീസ് സ്റ്റേഷനിൽ മർദിക്കുന്നെന്ന ആക്ഷേപം അന്വേഷിക്കാനെത്തിയ സി.പി.എം ഏരിയ സെക്രട്ടറിക്കുനേരെയും പൊലീസ് കൈയേറ്റ ശ്രമമെന്ന് പരാതി . അയൽവാസിയുമായി വാക്ക് തര്‍ക്കം ഉണ്ടായതു സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ കല്ലേലി സ്വദേശി വിൽസണെ മർദിച്ചതായി പരാതി ഉയർന്നു.

ഇത് അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, ഏരിയ കമ്മിറ്റി അംഗം എം.എസ്. ഗോപിനാഥൻ എന്നിവരെ പൊലീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സജീഷ് എന്നിവർ പിടിച്ചുതള്ളിയെന്നും ഇറക്കി വിട്ടെന്നും പരാതി ഉയർന്നു

സംഭവത്തെ തുടർന്ന് കെ.യു. ജനീഷ്കുമാർ എം.എൽ.എ, ഡിവൈ.എസ്.പി ബൈജു എന്നിവർ സ്ഥലത്തെത്തിയിരുന്നു .പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും പരാതി നൽകുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു .കോന്നി ഡി വൈ എസ് പിയ്ക്ക് പരാതി ലഭിച്ചിട്ടുണ്ട് .

error: Content is protected !!