കോന്നി എം എല്‍ എ ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി

Spread the love

 

konnivartha.com : കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന് എതിരെ യൂത്ത് കോണ്‍ഗ്രസ് അടൂര്‍ പോലീസില്‍ പരാതി നല്‍കി . കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി .

 

അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും എന്നുള്ള സോഷ്യല്‍ മീഡിയ പരാമര്‍ശമാണ് പരാതിയ്ക്ക് കാരണം .

 

കെ യു ജനീഷ് കുമാര്‍ മേയ് 17 നു പോസ്റ്റ്‌ ചെയ്ത സോഷ്യല്‍ മീഡിയാ വാക്കുകള്‍ ഇങ്ങനെ ആണ് :
അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കുംകെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ സുധാകരന് തോന്നുന്നത്.
പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര ശൂന്യതയുമാണ് കെ സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത്. കളള് കുടിച്ച പട്ടിയെ പോലെയാണ് കെ പി സി സി പ്രസിഡന്റിന്റെ പെരുമാറ്റം.സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ദ ചികിത്സ നൽകാൻ കോൺഗ്രസ്സ് നേതാക്കൾ തയ്യാറാക്കണം. അദ്ദേഹത്തെ ഈ നിലയിൽ തുറന്നു വിട്ടാൽ എല്ലാ കാലത്തും ജനങ്ങൾ ആത്മ നിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരൻ ആണെന്ന് തൃക്കാക്കരയിൽ ജനം തെളിയിക്കും.
കേരളത്തിൻെറ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ അപമാനിച്ച കെ സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ മറുപടി നൽകും.

എന്നിങ്ങനെ ആയിരുന്നു പരാമര്‍ശം എന്ന് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സൂചിപ്പിക്കുന്നു

error: Content is protected !!