കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളില്‍ മാലിന്യം ഇല്ലെന്നു പഞ്ചായത്ത് സെക്രട്ടറി , ഉണ്ടെന്ന് കോന്നി എം എല്‍ എ : നേരിട്ട് കണ്ടു ബോധ്യപ്പെടുവാന്‍ എം എല്‍ എ ഉടന്‍ ചന്തയില്‍ എത്തും

 

konnivartha.com : കോന്നി നാരായണപുരം ചന്തയില്‍ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണം എന്നും  ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ  പറഞ്ഞപ്പോള്‍ മാലിന്യം ഇല്ലെന്നു കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയതായും എന്നാല്‍ മാലിന്യം കാണിച്ചു തരാം എന്ന് കോന്നി എം എല്‍ എ .കോന്നി നാരായണപുരം മാര്‍ക്കറ്റില്‍ എം എല്‍ എ നേരിട്ട് ഉടന്‍ എത്തും എന്ന് എം എല്‍ എ ഓഫീസ് അറിയിച്ചു.

 

മാലിന്യം ഉടന്‍ നീക്കണം എന്നുള്ള തീരുമാനം നടപ്പിലായിട്ടില്ല . പല ഭാഗത്തും മാലിന്യം കുമിഞ്ഞു കിടക്കുന്നത് മാധ്യമ വാര്‍ത്തകള്‍ ആയിരുന്നു . നാരായണപുരം മാര്‍ക്കറ്റിനു ഉള്ളില്‍ മാലിന്യം ഉണ്ടെന്നു കണ്ടെത്തിയാല്‍ പഞ്ചായത്ത് “സെക്രട്ടറിയ്ക്ക് “കൃത്യമായ മറുപടി പറയേണ്ടി വരും

error: Content is protected !!