പത്തനംതിട്ട പി.എസ്.സി അറിയിപ്പ്: (കാറ്റഗറി നം.434/2020) അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ല

 

konnivartha.com : പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) (എന്‍.സി.എ-എസ്.സി )-എല്‍.പി.എസ് (കാറ്റഗറി നം.434/2020) തസ്തികയിലേക്ക് 30.12.2020 ല്‍ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപന പ്രകാരം ടി തസ്തികയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ ഇല്ലായെന്നുളള വിവരം ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

 

റാങ്ക് ലിസ്റ്റ് റദ്ദായി

പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം.229/2016) തസ്തികയിലേക്ക് 27.03.2019 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 196/2019/എസ്.എസ് 2  നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 26.03.2022 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 27.03.2022പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 26.03.2022 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

error: Content is protected !!