കോന്നിയില്‍ അനധികൃത ക്രഷർ ഉത്പന്നം കടത്ത്: 10 ലോറി വിജിലൻസ് പിടിച്ചെടുത്തു

 

konnivartha.com : പാറഖനനത്തിന്റെ മറവിൽ സർക്കാർ ഖജനാവിന് വൻ ചോർച്ച. ക്രഷർ യൂണിറ്റുകളിൽനിന്ന് ജിയോളജി പാസില്ലാതെ ടൺകണക്കിന് മെറ്റിലും എം.സാൻഡും ആണ് കടത്തുന്നത്.

 

കോന്നിയിലും പരിസരത്തുമുള്ള മിക്ക ക്രഷർ യൂണിറ്റുകളിലും അനുവദിച്ചിരിക്കുന്ന ജിയോളജി പാസിനപ്പുറമാണ് ക്രഷർ യൂണിറ്റുകാർ വില്പന നടത്തുന്നത്.ഇത്തരം വാഹനങ്ങൾ പരിശോധിക്കേണ്ട ചുമതല ലോക്കൽ പോലീസിനാണെങ്കിലും അവർ കാര്യമായി ഇടപെടുന്നില്ല.

 

ഫാക്ടറി നിയമംലംഘിച്ച് പുലർച്ചെ മൂന്നുമണി മുതൽ ക്രഷർ ഉത്‌പന്നങ്ങൾ വില്പന നടത്തുന്ന യൂണിറ്റുകളുമുണ്ട്.കൊല്ലം ,ആലപ്പുഴ ഭാഗത്തേക്ക്‌ ആണ് കോന്നിയില്‍ നിന്നും വന്‍ തോതില്‍ പാറ ഉത്പന്നങ്ങള്‍ കടത്തുന്നത് . പോലീസ് കാര്യമായി പരിധോധിക്കുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് പോലീസ് വിജിലന്‍സ് പരിശോധന നടത്തിയതും അനധികൃതമായി കടത്തിയ പാറ ഉത്പന്നങ്ങള്‍ പിടിച്ചതും .

 

പത്തനംതിട്ട പോലീസ് വിജിലൻസ് കോന്നിയിൽ നടത്തിയ പരിശോധനയിൽ ജിയോളജി പാസില്ലാത്ത 10വാഹനങ്ങൾ  കോന്നിയില്‍ വെച്ച് പിടിച്ചെടുത്തു .പിഴയീടാക്കുന്നതിനായി ജിയോളജി വകുപ്പിന്  കേസ്കൈ മാറി.

 

ക്രഷർ യൂണിറ്റുകാർ സാധനങ്ങൾ തരുന്നെങ്കിലും പാസുകൾ നൽകുന്നില്ലെന്ന് വാഹനത്തിലെ ജീവനക്കാർ പോലീസിനോട് പറഞ്ഞു .വിജിലൻസ് ഇൻസ്പെക്ടർമാരായ രാജീവ്, അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്.അളവിൽ കൂടുതൽ സാധനങ്ങൾ കയറ്റിവന്ന വാഹനങ്ങൾക്കെതിരേ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പിനോടും വിജിലൻസ് ആവശ്യപ്പെട്ടു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കും .(konnivartha.com )

 

ലോക്കൽപോലീസ് ക്രഷർ ഉത്‌പന്നങ്ങൾ കയറ്റിവരുന്ന വാഹനങ്ങൾ പരിശോധിക്കുമ്പോൾ 250 രൂപയാണ് പിഴയായി ഇടുന്നത്. ഇ-ചെല്ലാൻ ആയതോടെ ഏത് നിയമലംഘനം ആണെങ്കിലും പെറ്റിക്കേസിന്റെ പരിധിയിൽപ്പെടുത്തി പരമാവധി ശിക്ഷ തുകയാണിത്. വാഹനം ഓടിക്കുന്നവർക്ക് ചട്ടപ്പടി പിഴ അറിയാവുന്നതുകൊണ്ട് തുക അടച്ച് പോവുകയാണ് പതിവ്.

പത്തനംതിട്ട പോലീസ് വിജിലൻസ് സംഘം കോന്നിയിൽ നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ വരുമാനമാണ് സർക്കാരിന് കിട്ടിയത്. ഒരു ജിയോളജി പാസിന്റെ മറവിൽ മൂന്നുതവണ വരെ ക്രഷർ ഉത്പന്നങ്ങൾ കയറ്റിവിടുന്നത് കണ്ടെത്തി.ഇതിലൂടെ സര്‍ക്കാരിന് ഒരു മാസം ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നു .(konnivartha.com )

ആറ് മണിക്കൂർ സമയം രേഖപ്പെടുത്തി ലോഡുമായി ഇറങ്ങുന്ന വാഹനങ്ങൾ പരമാവധി മൂന്ന് ട്രിപ്പ് വരെ ഒരുപാസിന്റെ മറവിൽ കടത്തും.ജി.എസ്.ടി. ഇനത്തിൽ സർക്കാരിന് വരുമാന നഷ്ടവും ഉണ്ടാകുന്നു.മൂന്നുതവണ സാധനങ്ങൾ കടത്തുമ്പോൾ ഒരുതവണ മാത്രമേ ജി.എസ്.ടി.അടയ്ക്കാറുള്ളു

.35 പാസുകൾ ദിവസേന വിതരണം ചെയ്യാൻ അവകാശമുള്ള ക്രഷർ യൂണിറ്റുകളാണ് മിക്കവയും.35 ലോഡുകളേ ഇവർക്ക് വിൽക്കാൻ കഴിയൂ, പുലർച്ചെ മൂന്നുമണി മുതൽ കച്ചവടം ആരംഭിക്കുന്ന ക്രഷർ യൂണിറ്റുകൾ നിയമ വിരുദ്ധമായി 50 ലോഡുവരെ വിൽക്കുന്നതായിട്ടാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയ വിവരം.അട്ടച്ചാക്കൽ, വട്ടമൺ, പയ്യനാമൺ എന്നിവിടങ്ങളിൽ ജിയോളജി പാസില്ലാതെ പാറ ഉത്പന്നങ്ങളുമായി ദിവസവും വാഹനങ്ങൾ പോകുന്നത് ആരും ശ്രദ്ധിക്കുന്നില്ല.(konnivartha.com )അരുവാപ്പുലം ഊട്ട് പാറയിലും കര്‍ശന പരിശോധന വേണം എന്ന് ആവശ്യം ഉയര്‍ന്നു . വെളുപ്പിനെ മുതല്‍ അരുവാപ്പുലം തേക്ക് തോട്ടം  മുക്കില്‍ അന്‍പതിന് അടുത്ത് ടിപ്പറുകള്‍ എത്തുന്നു . ഇടതടവില്ലാതെ കോന്നി മേഖലയില്‍ നിന്നും അനധികൃത ക്രഷര്‍ ഉത്പന്നങ്ങള്‍ കടത്തുകയാണ് .പോലീസ്ഒസ്രു പരിശോധനയും നടത്തുന്നില്ല എന്നാണ് ആക്ഷേപം ,

ജിയോളജി വകുപ്പും  പരിശോധനയ്ക്ക്  വേണ്ട രീതിയിൽ ശുഷ്‌ക്കാന്തി കാട്ടുന്നില്ല. വാഹനത്തിന്റെ ശേഷിയേക്കാൾ കൂടുതൽ ഭാരം കയറ്റിയാൽ 5000 രൂപയാണ് മോട്ടോർ വാഹന വകുപ്പ് ഈടാക്കുന്ന പിഴ.അനധികൃതമായി ക്രഷർ വാഹനങ്ങൾ സാധനങ്ങളുമായി കടത്തുന്നതാണ് വിജിലൻസ് പോലീസ് കണ്ടെത്തിയത്. കഴിഞ്ഞദിവസം കോന്നിയിൽ നടന്ന പരിശോധനയിൽ 16 വാഹനങ്ങൾ പിടിച്ചെടുത്തു.ഏഴെണ്ണത്തിന് പാസ്സില്ലാതെ ക്രഷർ ഉത്പന്നങ്ങൾ കടത്തിയതിനാണ് കേസ്.

 

മറ്റ് വാഹനങ്ങൾക്ക് അളവിൽ കൂടുതൽ സാധനങ്ങൾ കയറ്റിയതാണ് പിടിക്കാൻ കാരണം.ജിയോളജി പാസില്ലാത്ത വാഹനങ്ങൾക്ക് പിഴ ഇടുന്നത് ജിയോളജി വകുപ്പാണ്. അമിതഭാരം കയറ്റിയതിന്റെ പിഴ നിശ്ചയിക്കുന്നത് മോട്ടോർ വാഹന വകുപ്പുമാണ്.ഒരുദിവസത്തെ വിജിലൻസ് പരിശോധനയിൽ ലക്ഷങ്ങളുടെ വരുമാനമാണ് സർക്കാർ ഖജനാവിൽ ലഭിച്ചത്. പിടിക്കപ്പെട്ട ചില വാഹനങ്ങൾ വെള്ളിയാഴ്ച പിഴ ഒടുക്കിയിട്ടുണ്ട്.

error: Content is protected !!