പൂങ്കാവില്‍ തെരുവ് നായയുടെ ആക്രമണം : ആറു പേര്‍ക്ക് പരിക്ക്

Spread the love

 

konnivartha.com : പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ് ജംഗ്ഷനിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പൂങ്കാവ് പുത്തേത്ത് ആലീസ്, ഹോട്ടൽ ജീവനക്കാരാൻഇളകൊള്ളൂർ സ്വദേശി ജോർജ്ജുകുട്ടി, മേശരി തൊഴിലാളി തോമസ്,ബംഗാൾ സ്വദേശി മണിറൂൾ, അസാം സ്വദേശി സമീർ, ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന ഇത്തരസംസ്ഥാന തൊഴിലാളി റാമറിന്റെ മകൾ രണ്ടര വയസുകാരി ജീവറാണി എന്നിവർക്കാണ് കടിയേറ്റത്.

പൂങ്കാവ് ജംഗ്ഷനിൽ എസ്.ബി.ഐക്ക് സമീപം ചെറുകിട കച്ചവടം നടത്തുന്ന മണലാടിയിൽ ചന്ദ്രബാബുവിനെ കടയിൽ കയറി കടിക്കാൻ നിരവധി തവണ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപെട്ടു. നിരവധി തെരുവുനായകൾക്കും അക്രമകാരിയായ പട്ടിയുടെ കടിയേറ്റിട്ടുണ്ട്. പട്ടിക്ക് പേ വിഷബാധയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

error: Content is protected !!